Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാജ്യത്ത് ഒറ്റപ്പെട്ട...

രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; കനത്ത ചൂട് തുടരും

text_fields
bookmark_border
രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; കനത്ത ചൂട് തുടരും
cancel

അബൂദബി: രാജ്യത്ത് തിങ്കളാഴ്ച ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചക്കുശേഷം കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.

രാജ്യത്തുടനീളം ചൂട് ഉയർന്ന നിലയിൽ തുടരും. ചില ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബൂദബിയിൽ ഉയർന്ന താപനില 44 ഡിഗ്രിയും രാത്രിയിലെ കുറഞ്ഞ താപനില 30 ഡിഗ്രിയും രേഖപ്പെടുത്തും. ദുബൈയിൽ ഉയർന്ന താപനില 43 ഡിഗ്രിയും കുറഞ്ഞ താപനില 32 ഡിഗ്രിയുമായിരിക്കും.

രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കും. ഇത് മൂടൽമഞ്ഞിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. അബൂദബിയിലും ദുബൈയിലും ഈർപ്പത്തിന്‍റെ തോത് 25 മുതൽ 80 ശതമാനം വരെയാകാൻ സാധ്യതയുണ്ട്. തെക്ക്-കിഴക്ക്, വടക്ക്-കിഴക്ക് ദിശകളിൽ നിന്ന് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsUAEGulf Updateweather update
News Summary - uae weather update
Next Story