പ്രവാസി വയനാട് കുടുംബ സംഗമം
text_fieldsഅൽഐൻ: പ്രവാസി വയനാട് അൽഐൻ ചാപ്റ്റർ കുടുംബ സംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു. അൽഐൻ സൂപ്പർ റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം പ്രവാസി വയനാട് സെൻട്രൽ കമ്മിറ്റി കൺവീനർ പ്രതീപ് പുത്തൂർ ഉദ്ഘാടനം ചെയ്തു. അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻറർ സെക്രട്ടറി റസൽ മുഹമ്മദ് സാലി മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി വയനാട് അൽഐൻ ചാപ്റ്റർ ചെയർമാൻ എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു.
അഡ്വ. യു.സി. അബ്ദുല്ല, സാബു പരിയാരത്ത്, സൈഫുദ്ദീൻ ബത്തേരി, പ്രവീൺകുമാർ മേപ്പാടി, അയ്യൂബ് കടൽമാട്, നൗഷാദ് കുളങ്ങരത്ത്, ഷിനോജ് തോപ്പിൽ എന്നിവർ സംസാരിച്ചു. അനിൽ കുമാർ സ്വാഗതവും ബഷീർ കോറോം നന്ദിയും പറഞ്ഞു. നോർക്ക കാർഡ് വിതരണവും പ്രണവം മ്യൂസിക്ക് അജ്മാൻ ഗ്രൂപ്പിെൻറ ഗാനവിരുന്നും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
