Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും ഭീഷണികള്‍ക്കുമെതിരെ യു.എ.ഇ മുന്നറിയിപ്പ്

text_fields
bookmark_border
ജാഗ്രത വേണമെന്ന് നിയമ ഉപദേഷ്ടാവ്
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും ഭീഷണികള്‍ക്കുമെതിരെ യു.എ.ഇ മുന്നറിയിപ്പ്
cancel

അബൂദബി: ഓണ്‍ലൈന്‍ വഴി വ്യക്തിഗത-സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തുന്ന വ്യാജ ലിങ്കുകള്‍ക്കെതിരെയും സാമ്പത്തിക ഭീഷണികള്‍ക്കെതിരെയും യു.എ.ഇയിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ധനസഹായം, ആയുധ വ്യാപനത്തിനുള്ള ധനസഹായം എന്നിവ തടയാനുള്ള ദേശീയ സമിതിയുടെ ജനറല്‍ സെക്രട്ടേറിയറ്റിലെ നിയമ ഉപദേഷ്ടാവ് അബ്ദുല്ല അല്‍ ഹര്‍ബിയാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ജനറല്‍ സെക്രട്ടേറിയറ്റിന്‍റെ ‘മൊമെന്‍റ്​ ഓഫ് അവെയര്‍നസ്’ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകളുടെയോ മറ്റ് പ്രമുഖ സ്ഥാപനങ്ങളുടെയോ പേരിലും ലോഗോ ഉപയോഗിച്ചും എത്തുന്ന വ്യാജ സന്ദേശങ്ങളില്‍ വീഴരുത്. അക്കൗണ്ടുകളിലേക്ക് ആരെങ്കിലും പ്രവേശിക്കാന്‍ ശ്രമിച്ചുവെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ച്, ഐഡന്റിറ്റി ഉറപ്പുവരുത്താനെന്ന വ്യാജേന അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ബാങ്കിങ് വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇത്തരം ലിങ്കുകളില്‍ വിവരങ്ങള്‍ നല്‍കുന്നത് തട്ടിപ്പുകാര്‍ക്ക് വിവരങ്ങള്‍ നേരിട്ട് കൈമാറുന്നതിന് തുല്യമാണ്.

വ്യാജ പേരോ വ്യാജ വിലാസമോ വിവര സാങ്കേതിക വിദ്യകളോ ഉപയോഗിച്ച് മറ്റൊരാളുടെ പണം തട്ടിയെടുക്കുന്നത് സൈബര്‍ കുറ്റകൃത്യ വിരുദ്ധ ഫെഡറല്‍ ഉത്തരവ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ പേരില്‍ മാത്രമല്ല, ഇരകള്‍ക്ക് വിശ്വാസമുള്ള ആളുകളുടെയോ സ്ഥാപനങ്ങളുടെയോ പേരില്‍ ആള്‍മാറാട്ടം നടത്തിയും തട്ടിപ്പുകാര്‍ സമീപിക്കാം. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതെ ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രം സന്ദേശങ്ങളുടെ സത്യാവസ്ഥ ഉറപ്പാക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE Warns Against Online Frauds and Threats
Next Story