Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​റു മാ​സ യു.​എ.​ഇ...

ആ​റു മാ​സ യു.​എ.​ഇ സന്ദർശക വി​സ​ക്ക്​ വി​ദേ​ശ​ത്തു നി​ന്ന്​ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
ആ​റു മാ​സ യു.​എ.​ഇ സന്ദർശക വി​സ​ക്ക്​  വി​ദേ​ശ​ത്തു നി​ന്ന്​ അ​പേ​ക്ഷി​ക്കാം
cancel

ദു​ബൈ: യു.​എ.​ഇ​യി​ലേ​ക്ക്​ പ​ല കു​റി സ​ഞ്ച​രി​ക്കാ​നാ​വു​ന്ന ആ​റു മാ​സ കാ​ലാ​വ​ധി​യു​ള്ള സ​ന്ദ​ർ​ശ​ക വി​സ​ ക്കു വേ​ണ്ടി വി​ദേ​ശ​ത്തു നി​ന്ന്​ അ​പേ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം. നി​ക്ഷേ​പ​ക​ർ, സം​രം​ഭ​ക​ർ, പ്ര​തി​ഭാ​ധ​ന​ രാ​യ പ്ര​ഫ​ഷ​ന​ലു​ക​ൾ, മി​ക​വു പു​ല​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ്​ ആഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വു​ക. യു.​എ.​ഇ​യി​ൽ എ​ത്തി വി​പ​ണി പ​ഠി​ക്കു​വാ​നും ത​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ ആ​രാ​യു​വാ​നും ദീ​ർ​ഘ​കാ​ല വി​സ​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഒ​രു​ക്കാനും ആ​റു മാ​സ​ക്കാ​ല വി​സാ വേ​ള​യി​ൽ സാ​ധി​ക്കും.

ആ​വ​ശ്യ​മെ​ങ്കി​ൽ വി​സ ദീ​ർ​ഘി​പ്പി​ക്കാ​നു​മാ​വും. രാ​ജ്യ​ത്തി​ന്​ മി​ക​വു​റ്റ സം​ഭാ​വ​ന ന​ൽ​കാ​ൻ കെ​ൽ​പ്പു​ള്ള​വ​ർ​ക്ക്​ അ​ഞ്ചു വ​ർ​ഷ, പ​ത്തു വ​ർ​ഷ വി​സ അ​നു​വ​ദി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന്​ തു​ട​ർ​ച്ച​യാ​യാ​ണ്​ പുതിയ സം​വി​ധാ​നം. വി​വി​ധ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും അ​തോ​റി​റ്റി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മി​തി അ​പേ​ക്ഷ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ്​ വി​സ ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ള​ളു​ക. നി​ശ്​​ചി​ത യോ​ഗ്യ​ത​ക​ളും തൃ​പ്​​തി​ക​ര​മാ​യ മു​ൻ​പ​രി​ച​യ​ങ്ങ​ളും ഉ​ള്ള​വ​ർ​ക്ക്​ കാ​ല​താ​മ​സ​മി​ല്ലാ​തെ വി​സ ല​ഭ്യ​മാ​വും. https://beta.echannels.moi.gov.ae എ​ന്ന ലി​ങ്ക്​ മു​ഖേ​നെ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsvisiting visa
News Summary - UAE Visiting visa-India news
Next Story