യു.എ.ഇ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ മലേഷ്യ
text_fieldsദുബൈ: യു.എ.ഇ വിപണിയില്‍ തങ്ങളുടെ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍ കൂടുതലായി എത്തിക്കാന്‍ മലേഷ്യ നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി പത്തിലധികം പുതിയ ഉത്പന്നങ്ങള്‍ കഴിഞ്ഞിവസം മലേഷ്യ യു.എ.ഇ വിപണിയിലിറക്കി. മലേഷ്യന്‍ കോണ്‍സുലേറ്റിലെ കാര്‍ഷിക വിഭാഗം ദുബൈ ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യു.എ.ഇയിലെ മലേഷ്യന്‍ അംബാസഡര്‍ ദത്തോ അഹ്മദ് അന്‍വര്‍ അദ്നാന്‍ ആണ് ഇവ വിപണിയില്‍ ഇറക്കിയത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബൈയില്‍ നടന്ന ഗള്‍ഫൂഡില്‍ നിന്നും സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി റാസല്‍ഖൈമയില്‍ നടന്ന മെയ്ഡ് ഇന്‍ ഏഷ്യ എക്സ്പോ 2016ല്‍ നിന്നും ലഭിച്ച പ്രതികരണമാണ് മലേഷ്യന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ യു.എ.ഇ വിപണിയിലത്തെിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
11ാമത് മലേഷ്യ പഞ്ചവത്സര പദ്ധതി പകാരം മലേഷ്യയിലെ കാര്‍ഷിക മേഖല പ്രതിവര്‍ഷം മൂന്നര ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. പുത്തന്‍ കണ്ടത്തെലുകളും ഗവേഷണവും വികസനവും കൊണ്ട് കാര്‍ഷിക മേഖലയെ ആധുനീകരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ആഗോള ഇസ്ലാമിക സമ്പദ് ഘടനാ റിപ്പോര്‍ട്ടനുസരിച്ച്, 2015ല്‍ ലോകമുടനീളമുള്ള മുസ്ലിംകള്‍ ഭക്ഷ്യപാനീയങ്ങള്‍ക്കായി 1.17 ട്രില്യന്‍ ഡോളര്‍ (4.29 ട്രില്യന്‍ ദിര്‍ഹം) ആണ് ചെലവിട്ടത്. 2021ഓടെ 1.90 ട്രില്യനാകുമെന്നാണ് പ്രവചനം. ഇതിനു പുറമെ, യു.എ.ഇയിലെ ഭക്ഷ്യ ഉപഭോഗം 2014ലെ 3090 കോടി ദിര്‍ഹത്തില്‍ നിന്ന് 2018ല്‍ 4080 കോടി ദിര്‍ഹമായി വളരുമെന്നും കണക്കുകൂട്ടുന്നു. ഇത് യു.എ.ഇയിലും അതുവഴി മേഖലയിലെ മറ്റു രാജ്യങ്ങളിലും മലേഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് വലിയ സാധ്യതയാണ് തുറന്നിടുന്നതെന്ന് ദത്തോ അഹ്മദ് പറഞ്ഞു. 2013ല്‍ 39.25 കോടി ദിര്‍ഹത്തിന്‍െറ ഉത്പന്നങ്ങളാണ് മലേഷ്യ യു.എ.ഇയിലേക്ക് കയറ്റിയയച്ചത്. 2014ല്‍ ഇത് 32 ശതമാനം വളര്‍ന്ന് 57.72 കോടിയായി. 2015ലും ഇതേ നിലവാരത്തിലുള്ള കയറ്റുമതിയാണ് രേഖപ്പെടുത്തിയത്.
ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫികേഷന്‍ നല്‍കി വിതരണം ചെയ്യാന്‍ പ്രത്യേക ശ്രദ്ധ തന്നെ തങ്ങള്‍ നല്‍കുന്നുവെന്ന് മലേഷ്യന്‍ കാര്‍ഷിക വിഭാഗം കോണ്‍സുല്‍ ഷാഹിദ് അബൂബക്കര്‍ പറഞ്ഞു.
മലേഷ്യന്‍ നിക്ഷേപ വികസന അതോറിറ്റി ഡയറക്ടറും നിക്ഷേപ വിഭാഗം കോണ്‍സലുമായ ശുക്രി അബൂബക്കറും ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
