യു.എ.ഇ സർവകലാശാലകൾക്ക് ലോക റാങ്കിങിൽ മുന്നേറ്റം
text_fieldsഅബൂദബി: രാജ്യത്തെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ലോക റാങ്കിങിൽ മുന്നേറ്റം. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങിലെ പെട്രോളിയം എൻജിനീയറിങ് വിഭാഗത്തിൽ ഖലീഫ സർവകലാശാല ലോകത്ത് 6ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ 7ാം സ്ഥാനത്തിൽ നിന്നാണ് മുന്നേറണ്മുണ്ടാക്കിയിരിക്കുന്നത്. എൻജിനീയറിംഗ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ 131ാം സ്ഥാനവും, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങിൽ 92ാം സ്ഥാനവും സർവകലാശാല നേടിയിട്ടുണ്ട്.
കെമിക്കൽ എൻജിനീയറിങ് വിഷയത്തിൽ വലിയ വളർച്ച കൈവരിച്ച് 94ാം സ്ഥാനത്തെത്തും സർവകലാശാല ഇടംപിടിച്ചു. 2025ൽ 151നും 200 ഇടയിൽ സ്ഥാനം നേടിയ സ്ഥാപനങ്ങളുടെ നിരയിലായിരുന്നു സ്ഥാനം. മൊത്തത്തിൽ മൂന്ന് വിഷയങ്ങളിൽ ആദ്യ 100 സ്ഥാനങ്ങളിലും, മൂന്ന് വിഷയങ്ങളിൽ ആദ്യ 150 സ്ഥാനങ്ങൾക്ക് അകത്തും സ്ഥാനം പിടിക്കാൻ ഖലീഫ യൂനിവേഴ്സിറ്റിക്ക് സാധിച്ചു. ഗണിതശാസ്ത്രം 130, മെക്കാനിക്കൽ എൻജിനീയറിങ് 133, കമ്പ്യൂട്ടർ സയൻസ് 137, നാച്ചുറൽ സയൻസസ് 220 എന്നിങ്ങനെയാണ് മറ്റു വിഷയങ്ങളിലെ റാങ്കിങ്.
അതേസമയം അജ്‌മാൻ സർവകലാശാലയും ശ്രദ്ധേയമായ നേട്ടങ്ങൾ പട്ടികയിൽ സ്വന്തമാക്കിയിട്ടുണ്ട്. ഡെന്റിസ്ട്രി വിഷയത്തിൽ ലോകത്ത് 51മുതൽ 150 വരെ സ്ഥാനങ്ങൾ നേടിയ സ്ഥാപനങ്ങളുടെ നിരയിൽ സർവകലാശാല എത്തി.
യു.എ.ഇയിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ഫാർമസി ആൻഡ് ഫാർമക്കോളജി വിഷയത്തിൽ 151മുതൽ 200 വരെയുള്ള നിരയിലാണ് എത്തിയത്. യു.എ.ഇ സർവകലാശാലകളുടെ നേട്ടങ്ങൾ ഗവേഷണ മികവ്, അധ്യാപക മികവ്, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വളർച്ചയെ അടയാളപ്പെടുത്തുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

