മിനിബസ് അപകടത്തിൽപെട്ട് രണ്ടു മരണം
text_fieldsദുബൈ: മിനിബസ് റോഡരികിൽ ഇടിച്ചുമറിഞ്ഞ് രണ്ടുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ദുബൈ ശൈഖ് സായിദ് റോഡിൽ രാവിലെ 8.30ന് ആണ് അപകടം. റോഡരികിലെ ബാരിയറിൽ ഇടിച്ച് മറിഞ്ഞ വാഹനം കത്തിയമരുകയായിരുന്നുവെന്ന് ദുബൈ ട്രാഫിക് പൊലീസ് ഒാപറേഷൻസ് ജനറൽ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
ജബൽ അലിയിലെ അൽമനാറ ബ്രിഡ്ജിലാണ് സംഭവം. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ ട്രാഫിക് പൊലീസ് പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ എത്തിച്ചു. അൽ ഖവാനീജ് റോഡിലുണ്ടായ മറ്റൊരു അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. രാവിലെ പത്തിന് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരനെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. ഇയാളെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
