എം.എം. നാസറിനെ ആദരിച്ചു
text_fieldsഅബൂദബി: പൊതു പ്രവർത്തനത്തിന് ഇന്ത്യൻ എംബസിയുടെ അംഗീകാരപത്രം നേടിയ കാഞ്ഞങ്ങാട് സ്വദേശി എം.എം. നാസറിനെ അബൂദബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി ആദരിച്ചു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച ചടങ്ങിൽ കാസർകോട് ജില്ല കെ.എം.സി.സി പ്രസിഡൻറ് അബ്ദുൽ റഹ്മാൻ പൊവ്വൽ ഉപഹാരം നൽകി. പി.കെ. അഹ്മദ് ബല്ലാകടപ്പുറം, ചേക്കു അബ്ദുൽ റഹ്മാൻ ഹാജി, ഹനീഫ പടിഞ്ഞാറ് മൂല, കെ.കെ. സുബൈർ വടകര മുക്ക്, സി. റിയാസ് ഇട്ടമ്മൽ, മൊയ്തീൻ ബല്ല, റാഷിദ് എടത്തോട്, അബ്ദുൽ റഹ്മാൻ പുല്ലൂർ, ഹനീഫ കള്ളാർ, മൂനീർ പാലായി, എ.ആർ. കരീം കള്ളാർ, യു.വി. ശബീർ, മഹ്മൂദ് കല്ലൂരാവി, മുജീബ് മെഗ്രാൽ, ഫൈസൽ മാണിക്കോത്ത്, പി.കെ. അഷറഫ്, ശാഫി സിയാറത്തിങ്കര, ഇൽയാസ് ബല്ല, അഷറഫ് സിയാറത്തിങ്കര, അബ്ദുൽ റഹ്മാൻ ആറങ്ങാടി, സി.എച്ച്. സലാം തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
