‘ഇത്തിഹാദ്’ ഏറ്റെടുക്കലോ ലയനമോ ഇല്ല -എമിറേറ്റ്സ്
text_fieldsദുബൈ: അബൂദബിയുടെ വിമാനക്കമ്പനിയായ ‘ഇത്തിഹാദ്’ എയര്‍വേസ് ദുബൈ വിമാനക്കമ്പനി ‘എമിറേറ്റ്സ്’ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകള്‍ ഇരു വിമാനക്കമ്പനികളും നിഷേധിച്ചു. പ്രമുഖ ബിസിനസ് വാര്‍ത്താ ഏജന്‍സിയാണ് ഏറ്റെടുക്കൽ വാർത്ത പുറത്തുവിട്ടത്.ഇത്തിഹാദ് എയർവേസ് എമിറേറ്റ്സ് ഏറ്റെടുക്കുന്നുവെന്ന ബ്ലൂംബര്‍ഗ് ന്യൂസിെൻറ റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്ന് എമിറേറ്റ്സ് മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ വ്യക്തമാക്കി. കിംവദന്തികളോടും ഊഹങ്ങളോടും പ്രതികരിക്കേണ്ടതില്ല എന്നായിരുന്നു ഇത്തിഹാദിെൻറ മറുപടി.
ഇത്തിഹാദ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് എമിറേറ്റ്സ് പ്രാഥമിക ചര്‍ച്ച തുടങ്ങി എന്നായിരുന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. എമിറേറ്റ്സും ഇത്തിഹാദും ലയിച്ച് ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനി രൂപവത്കരിക്കുന്നു എന്ന കിംവദന്തി നേരത്തേ സജീവമായിരുന്നു. എന്നാല്‍, ലയനം പോലും തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പരസ്പരം സഹകരണം ശക്തമാക്കാന്‍ മാത്രമാണ് തീരുമാനമെന്നും അധികൃതര്‍ പറയുന്നു. ഏവിയേഷന്‍ സുരക്ഷാരംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കരാര്‍ ഒപ്പിട്ട് ഇതിന് തുടക്കം കുറിച്ചുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഇരു കമ്പനികളും ലയിക്കുന്നുവെന്ന പ്രചാരണത്തെ ഇൗ വർഷം മേയിൽ തന്നെ ദുബൈ സിവിൽ വ്യോമയാന പ്രസിഡൻറും എമിറേറ്റ്സ് എയർലൈനിെൻറയും ഗ്രൂപ്പിെൻറയും ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറുമായ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തും തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
