കാമുകന് വേണ്ടി രണ്ട് കോടിയുടെ തട്ടിപ്പ്; നഷ്ടപരിഹാരം ഇൗടാക്കണമെന്ന് ബാങ്ക്
text_fieldsഅബൂദബി: കാമുകന് വേണ്ടി രണ്ട് കോടി ദിർഹത്തിെൻറ തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരിയിൽനിന്ന് താൽക്കാലിക നഷ്ടപരിഹാരം ഇൗടാക്കണമെന്ന് ബാങ്ക് കോടതിയിൽ. 33കാരിയായ യു.എ.ഇ വനിതക്കെതിരായ കേസിലാണ് അബൂദബി ക്രിമിനൽ കോടതിയിൽ ബാങ്കിെൻറ അഭിഭാഷകൻ ഇൗ ആവശ്യം ഉന്നയിച്ചത്. 18 മാസത്തിലധികം ജയിലിൽ കഴിഞ്ഞതിനാൽ സ്ത്രീയെ വിട്ടയക്കണമെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു.
കാമുകൻ 26കാരനായ അറബ് യുവാവിന് വേണ്ടിയാണ് സ്ത്രീ ജോലി ചെയ്തിരുന്ന ബാങ്കിൽനിന്ന് പണം തട്ടിയെടുത്തത്. ഇൗ പണം കാമുകെൻറ ബാങ്ക് ലോൺ അടക്കാനും അയാൾക്ക് ആഢംബര കാറുകൾ, വാച്ചുകൾ, പ്രത്യേക നമ്പർ പ്ലേറ്റുകൾ, വസ്ത്രങ്ങൾ എന്നിവ വാങ്ങാനും യൂറോപ്പിലേക്കുള്ള വിനോദയാത്രക്കും ഉപയോഗിച്ചു.
നേരത്തെ വിവാഹിതനായ അറബ് യുവാവ് വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ വഞ്ചിക്കുകയും സാമ്പത്തിക തട്ടിപ്പിന് പ്രേരിപ്പിക്കുകയുമായിരുന്നു. ഇതിന് ഇയാളുടെയും സഹോദരെൻറയും പേരിൽ കേസുണ്ട്. 2016 ആഗസ്റ്റ് മുതൽ 2017 ഏപ്രിൽ വരെ ബാങ്കിൽനിന്ന് പണം തട്ടിയെടുത്തതായി സ്ത്രീ കോടതിയിൽ സമ്മതിച്ചു. താൻ വലിയ തെറ്റു ചെയ്തുപോയതായും അവർ പറഞ്ഞു. തെൻറ പിതാവിെൻറ കമ്പനിക്ക് വലിയ കടമുണ്ടെന്ന് പറഞ്ഞ യുവാവ് പണം പിന്നീട് മടക്കിനൽകുമെന്ന് വാഗ്ദാനം ചെയ്തതായും അവർ വ്യക്തമാക്കി.
എന്നാൽ, സ്ത്രീയോട് പണം ചോദിച്ചിട്ടില്ലെന്നും സ്വമേധയാ നൽകിയതാണെന്നും യുവാവും സഹദോരനും കോടതിയിൽ പറഞ്ഞു. കേസ് സെപ്റ്റംബറിലേക്ക് നീട്ടിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
