ചാറ്റൽ മഴയുടെ നാട്ടിൽ സാംസ്കാരിക മഴവില്ലുയർത്തി യു.എ.ഇ
text_fieldsഷാർജ: ബ്രസീലിലെ സാവോ പോളോയിൽ നടക്കുന്ന 25ാമത് അന്താരാഷ്്ട്ര പുസ്തകോത്സവത്തിൽ അറബ് സംസ്കൃതിയുടെ അലയൊലി തീർക്കുകയാണ് ഷാർജ ബുക് അതോറിറ്റി.
അറബ് മേഖലയുടെ സാംസ്കാരിക തലസ്ഥാനമെന്ന ഖ്യാതിയിലേക്കും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവത്തിെൻറ അമരക്കാരെന്ന പദവിയിലേക്കും, 2019ലെ ലോക പുസ്തക നഗരിയെന്ന യുനെസ്കോയുടെ ആംഗീകാരത്തിലേക്കും നടന്നടുത്തതിനെ കുറിച്ച് സാംസ്കാരികമായി തന്നെ പറയുകയാണ് പുസ്തക നഗരിയിലെ യു.എ.ഇ പവലിയൻ. ഇമാറാത്തി കലകളും കരകൗശല നിപുണതയും വിശുദ്ധ പൗലോസിെൻറ നഗരത്തെ കൈയിലെടുത്തിരിക്കുന്നു.
ഈന്തപ്പനയോലയിൽ മെടഞ്ഞെടുക്കുന്ന ശിൽപ ചാരുതയാർന്ന ഉത്പന്നങ്ങൾ കാണാനും വാങ്ങാനും തിരക്ക് തന്നെ. ഇമാറാത്തി നാടോടി സംഗീതവും അയാല നൃത്തവും ചാറ്റൽ മഴയുടെ നാടിനെ മാരിവില്ലാക്കുന്നു. മയിലാഞ്ചി മൊഞ്ചണിയിൻ കാൽപന്ത് കളിയുടെ നാട്ടിലെ സുന്ദരി കുട്ടികൾ വരിനിൽക്കുന്നു.
'ഞാൻ നയിക്കപ്പെടുകയല്ല, നയിക്കുകയാണ്' തുടങ്ങിയ പോർച്ചുഗീസ് വിശുദ്ധ വാക്യങ്ങൾ അറബ് കാലിഗ്രഫിയിൽ പൂവിട്ട് നിൽക്കുന്നു.
തന്നൂറ നൃത്ത വിസ്മയത്തിന് മുന്നിൽ പകച്ച് പോയ ബാല്യങ്ങൾ. റബാബ തീർക്കുന്ന മേളപെരുക്കത്തിനൊത്തുണരുന്ന സാംബ നൃത്ത ചുവടുകൾ. പരമ്പരാഗത ഇമാറാത്തി വസ്ത്ര നിർമാണ രീതികളും ഭക്ഷണങ്ങളും ബ്രസീലിലെ ഏറ്റവും വലുതും തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവുമായ സാവോ പോളോയെ വിസ്മയിപ്പിക്കുന്നു.
ലുഖീമാത്ത് പോലുള്ള മധുര വിഭവങ്ങളുടെ രുചി നൈമറിെൻറ നാടിെൻറ മുഹബത്ത് ആവോളം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
