മിഷൻ വിങ്സ് ഓഫ് കംപാഷൻ രണ്ടാം ഘട്ടം: ആശ്വാസച്ചിറകിലേറി 50 പേർ നാളെ നാടണയും
text_fieldsദുബൈ: സുഹൃത്തുക്കളും സഹപ്രവർത്തകരും നാടണഞ്ഞിട്ടും സാമ്പത്തിക പരാധീനതയെ തുടർന്ന് നാട്ടിലേക്കുള്ള യാത്ര വിലക്കപ്പെട്ടവർക്ക് മുന്നിൽ വീണ്ടും ആശ്വാസത്തിെൻറ ചിറകു വിരിച്ച് ‘ഗൾഫ് മാധ്യമം- മീഡിയവൺ’ മിഷൻ വിങ്സ് ഓഫ് കംപാഷൻ. ജോലി നഷ്ടപ്പെട്ടവരും വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവരും കുടുംബങ്ങളുമുൾപ്പെടെ തികച്ചും അർഹരായ 50ഓളം പേരാണ് ശനിയാഴ്ച പുറപ്പെടുന്ന ൈഫ്ല ദുബൈ വിമാനത്തിൽ നാട്ടിലേക്ക് പറക്കുന്നത്. നാടണയാൻ കൊതിച്ച മനുഷ്യർക്ക് ആശ്വാസമൊരുക്കാൻ ഇന്ത്യൻ പ്രവാസികളുടെ ശബ്ദമായ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് സുമനസ്സുകളുടെ സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനമാണ് ഇവർക്ക് യാത്രയൊരുക്കുന്നത്.
രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചതു മുതൽ അപേക്ഷകളുടെ പ്രവാഹമായിരുന്നു. നൂറുകണക്കിന് അപേക്ഷകരിൽനിന്ന് തികച്ചും അർഹരെന്ന് കണ്ടെത്തിയവരെയാണ് യാത്രക്കായി തിരഞ്ഞെടുത്തത്. ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാൽ നാട്ടിലേക്ക് തിരിക്കാൻ കഴിയാതെ യു.എ.ഇയിൽ പെട്ടുപോയ മൂന്ന് കുടുംബങ്ങളും ഈ വിമാനത്തിലുണ്ടാവും. ഉച്ചക്ക് രണ്ടിന് ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ 2ൽ നിന്നാണ് കോഴിക്കോട്ടേക്കുള്ള വിമാനം പറന്നുയരുന്നത്. യാത്രക്കാർക്ക് പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷ കിറ്റും നൽകുന്നുണ്ട്. ആദ്യ ഘട്ടത്തിൽ യു.എ.ഇയിൽ നിന്ന് മാത്രം 250ഓളം യാത്രക്കാരെ കേരളത്തിൽ എത്തിച്ചിരുന്നു. വന്ദേഭാരത് വിമാനത്തിലും ചാർട്ടേഡ് വിമാനത്തിലുമാണ് ഇവർക്ക് യാത്രയൊരുക്കിയിരുന്നത്. മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇപ്പോഴും ഈ പദ്ധതി വഴി പ്രവാസികൾ നാട്ടിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
