ജലസുരക്ഷ: പുതിയ നയങ്ങളുമായി അബൂദബി
text_fieldsഅബൂദബി: ഒമ്പത് ഡിസാലിനേഷൻ പ്ലാൻറുകളിലൂടെ ജലസുരക്ഷ വർധിപ്പിക്കുന്നതിനുള്ള പുതിയ നയങ്ങളുമായി അബൂദബി. ജലസ്രോതസ്സുകളുടെ ഉപയോഗം ഊർജിതമാക്കാൻ മികച്ച മാർഗങ്ങൾ എപ്പോഴും പ്രയോജനപ്പെടുത്തുന്ന അബൂദബിയിൽ പുതിയ നയങ്ങളും ചട്ടങ്ങളും വികസിപ്പിച്ചുകൊണ്ടാണ് ജലസുരക്ഷ വർധിപ്പിക്കുക. പ്രതിവർഷം 1.3 ബില്യൺ ക്യുബിക് മീറ്റർ ജലോൽപാദന ശേഷിയുള്ള ഒമ്പത് പ്ലാൻറുകളിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ ജലവിതരണം ഉറപ്പാക്കുന്നതിന് അബൂദബി ഊർജ വകുപ്പിനു കീഴിൽ ഡീസാലിനേഷൻ പ്ലാൻറുകളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്.
ലോകത്തെ ഏറ്റവും വലിയ ഡീസാലിനേഷൻ പ്ലാൻറ് തലസ്ഥാനത്തെ അൽ തവീല പവർ ആൻഡ് വാട്ടർ കോംപ്ലക്സിൽ സ്ഥാപിക്കും. 2022ൽ ഈ പ്ലാൻറിെൻറ നിർമാണം പൂർത്തീകരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിദിനം 9,09,200 ക്യുബിക് മീറ്റർ കടൽ വെള്ളം ഉപ്പ് നീക്കം ചെയ്തെടുക്കാനാവുമെന്നും (ഡീസാലിനേറ്റ്) പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ: ലോകത്തെ കടൽവെള്ളത്തിൽ നിന്ന് ഉപ്പ് നീക്കം ചെയ്തെടുക്കുന്ന വെള്ളത്തിെൻറ ഒമ്പതു ശതമാനവും അബൂദബിയിലെ ഡീസാലിനേറ്റഡ് ജലമാണ്. പ്രതിവർഷം 1.3 ബില്യൺ ക്യുബിക് മീറ്റർ ജലോൽപാദന ശേഷിയുണ്ട്. ഒമ്പത് ഡീസാലിനേഷൻ പ്ലാൻറുകളിലൂടെയാണ് അബൂദബിയിലെ ജല ആവശ്യങ്ങൾ നിറവേറ്റുന്നത്. കൂടാതെ ഫുജൈറ, ഉമ്മുൽഖുവൈൻ, ഷാർജ എന്നീ എമിറേറ്റുകളിലും ശുദ്ധജല വിതരണം നടത്തുന്നു. ഒമ്പത് സ്റ്റേഷനുകളിൽ പ്രതിദിനം 9,100 ലക്ഷം ഇംപീരിയൽ ഗ്യാലൻ ജലോൽപാദന ശേഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
