മെഡിക്കൽ ടൂറിസം: ദുബൈയിലേക്ക് സഞ്ചാരികൾ ഒഴുകും
text_fieldsദുബൈ: വിനോദ സഞ്ചാരികൾക്ക് മുന്നിൽ വിമാനത്താവളത്തിെൻറ വാതിലുകൾ തുറന്നിട്ട ദുബൈ മെഡിക്കൽ ടൂറിസ്റ്റുകളെയും വരവേൽകാനൊരുങ്ങുന്നു. ഇൗ വർഷം 50,000 മെഡിക്കൽ ടൂറിസ്റ്റുകളെയാണ് ദുബൈ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈ ഹെൽത്ത് ആൻഡ് ടൂറിസം ഡിപ്പാർട്മെൻറും ദുബൈ ഹെൽത്ത് അതോറിറ്റിയും ചേർന്ന് നടത്തിയ െവബിനാറിലാണ് മെഡിക്കൽ ടൂറിസ്റ്റുകൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ചത്.
യു.എ.ഇ കോവിഡിനെ അതിവേഗം അതിജീവിച്ചത് ആരോഗ്യ മേഖലയുടെ വിജയമാണെന്ന വിലയിരുത്തൽ ലോകത്തെമ്പാടുമുള്ളതിനാൽ ഇത് മെഡിക്കൽ ടൂറിസത്തിന് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. നിയന്ത്രണങ്ങൾ ഒഴിവാക്കിയതും സഞ്ചാരികൾക്ക് സൗകര്യമൊരുക്കിയതും മെഡിക്കൽ മേഖല സജീവമായി തുടങ്ങിയതും ഗുണം ചെയ്യും. വിമാനത്താവളം മുതൽ ആശുപത്രികൾ വരെ സുരക്ഷ മുൻകരുതലൊരുക്കാൻ സ്വകാര്യ-സർക്കാർ ആശുപത്രികൾ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ദുബൈയിലെ സ്വകാര്യ-സർക്കാർ ആശുപത്രികളുടെ പ്രവർത്തനം ഡി.എച്ച്.എ സി.ഇ.ഒ ഡോ. മർവൻ അൽ മുല്ല പറഞ്ഞു.
9,000 ആരോഗ്യ പ്രവർത്തകരാണ് ദുബൈയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ പെങ്കടുത്തത്. 30 സ്വകാര്യ ആശുപത്രികളുടെ അകമഴിഞ്ഞ സഹായമുണ്ടായിരുന്നു.
ചികിത്സ നൽകാനും ക്വാറൻറീൻ ഒരുക്കാനും ഇവർ മുന്നിട്ടിറങ്ങി. യു.എ.ഇ നടത്തിയ 40 ലക്ഷം കോവിഡ് പരിശോധനയിൽ 95,000 പരിശോധനയും ദുബൈയിലാണ് നടന്നത്. 80 ശതമാനം രോഗികളും സുഖം പ്രാപിച്ചു. 0.6 ശതമാനത്തിൽ താഴെയാണ് മരണ നിരക്ക്. 24 മണിക്കൂറും വെർച്വൽ ഡോക്ടർമാരുെട സേവനം ലഭ്യമാക്കി. പ്രതിരോധ പ്രവർത്തനങ്ങളിലെ ഇൗ വിജയം ദുബൈയിലേക്ക് കൂടുതൽ മെഡിക്കൽ ടൂറിസ്റ്റുകളെ ആകർഷിക്കും. ചികിത്സ തേടി ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകം കോവിഡിനെ നേരിട്ടതെങ്ങനെയാണെന്നും ദുബൈ ലോകത്തിന് മാതൃകയാകുന്നത് എങ്ങനെയാണെന്നും യോഗം ചർച്ച ചെയ്തു. ദുബൈ കോർപറേഷൻ ഫോർ ടൂറിസം ആൻഡ് കോമേഴ്സ് മാർക്കറ്റിങ് സി.ഇ.ഒ ഇസാം കാസിം, അമേരിക്കൻ ഹോസ്പിറ്റൽ ഗ്രൂപ് സി.ഇ.ഒ ഷരീഫ് ബെഷാറ, മെഡിക്ലിനിക് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. തരെക് ഫാതി എന്നിവർ പാനൽ ചർച്ചയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
