വിസ പിഴ: പൊതുമാപ്പിൽ മടങ്ങുന്നവർ എംബസിയിലും കോൺസുലേറ്റിലും അപേക്ഷിക്കണം
text_fieldsദുബൈ: വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിഴ അടക്കാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം വിനിയോഗിക്കുന്നവർ ഇന്ത്യൻ കോൺസുലേറ്റിലും എംബസിയിലും അപേക്ഷ നൽകണം. ഇന്ത്യൻ എംബസിയാണ് പത്രക്കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്. മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർ ആഗസ്റ്റ് 17നുള്ളിൽ രാജ്യം വിട്ടാൽ വിസ പിഴ അടക്കേണ്ടതില്ല എന്ന് യു.എ.ഇ അറിയിച്ചിരുന്നു. ഇൗ അവസരം വിനിയോഗിക്കുന്നവരാണ് എംബസിയിലും കോൺസുലേറ്റിലും അപേക്ഷിക്കേണ്ടത്. ഇതിനായി നിശ്ചിത ഫോറം പുറത്തിറക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
അബൂദബി എമിറേറ്റിൽ താമസിക്കുന്നവരും അബൂദബിയിൽ നിന്ന് വിസ എടുത്തവരും ഇന്ത്യൻ എംബസിയിലാണ് (ഇമെയിൽ: ca.abudhabi@mea.gov.in) അപേക്ഷിക്കേണ്ടത്. മറ്റ് എമിറേറ്റുകളിലുള്ളവർ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലാണ് (cons2.dubai@mea.gov.in) അപേക്ഷിക്കേണ്ടത്. ഇ-മെയിൽ വഴി അപേക്ഷ സമർപ്പിക്കാം. ഇതിന് കഴിയാത്തവർക്ക് കോൺസുലേറ്റിലെയും എംബസിയിലെയും ഡ്രോപ് ബോക്സുകൾ വഴി നേരിട്ട് അപേക്ഷിക്കാം. അപേക്ഷ ഫോറം ഇന്ത്യൻ കോൺസുലേറ്റിെൻറയും എംബസിയുടെയും സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാണ്. പാസ്പോർട്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, വിസ കോപ്പി എന്നിവയുടെ വിവരങ്ങൾ രേഖപ്പെടുത്തണം. ഇവയുടെ കോപ്പികളും നൽകണം. യാത്രയുടെ ഏഴ് ദിവസം മുെമ്പങ്കിലും അപേക്ഷ നൽകണം.
യാത്രക്ക് മുമ്പ് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. പാസ്പോർട്ട് കൈവശമില്ലാത്തവർ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെട്ട് ഇത് ലഭ്യമാക്കാൻ സൗകര്യം ചെയ്യണം. ഇതിന് ശേഷം മാത്രമേ വിസ പിഴയിളവിന് അപേക്ഷിക്കാവൂ. കോൺസുലേറ്റിലും എംബസിയിലും ലഭിക്കുന്ന അപേക്ഷകൾ യു.എ.ഇ അധികൃതർക്ക് കൈമാറും. ഇവരും അനുമതി നൽകുന്നതോടെ അപേക്ഷകനെ ഫോണിലോ ഇ-മെയിലായോ വിവരം അറിയിക്കും. അപേക്ഷ നൽകിയ ശേഷം അഞ്ച് ദിവസത്തിനുള്ളിൽ (വർക്കിങ് ഡേ) വിവരം അറിയിക്കും. യാത്രാനുമതി ലഭിക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ നാട്ടിലേക്ക് തിരിക്കണം. കോവിഡ് പശ്ചാത്തലത്തിൽ എംബസിയുടെയും കോൺസുലേറ്റിെൻറയും മുന്നിൽ വരിനിൽക്കുന്നത് ഒഴിവാക്കണമെന്നും എംബസി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
