യു.എ.ഇയിൽ ആഭ്യന്തര ക്രിക്കറ്റ് തുടങ്ങുന്നു
text_fieldsദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് യു.എ.ഇയിൽ നടത്താനുള്ള സാധ്യതകൾക്ക് നിറം പകർന്ന് െവള്ളിയാഴ്ച മുതൽ രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് തുടങ്ങുന്നു. ദേശീയ താരങ്ങൾ അടക്കം അണിനിരക്കുന്ന ആറ് ടീമുകളെ അണിനിരത്തി 10 ഒാവർ ക്രിക്കറ്റ് ടൂർണമെൻറായ ‘ഡി 10’ ആണ് തുടങ്ങുന്നത്. ആഗസ്റ്റ് ഏഴ് വരെ നീളുന്ന ടൂർണമെൻറിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പ്രമുഖ ക്ലബ്ബുകൾ കളത്തിലിറങ്ങും. നിലവിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാൽ, ടി.വി ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. കാണികളെ കയറ്റി ടൂർണമെൻറുകൾ നടത്താൻ സ്പോർട്സ് കൗൺസിൽ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ, ആദ്യ ഘട്ടത്തിൽ കാണികളെ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിെൻറ തീരുമാനം.
ടീമുകൾ നേരത്തെ തന്നെ പരിശീലനം തുടങ്ങിയിരുന്നു. രണ്ടാഴ്ച നീളുന്ന ടൂർണമെൻറിൽ 34 മത്സരങ്ങളാണുള്ളത്. ദിവസവും മൂന്ന് മത്സരങ്ങൾ ഉണ്ടാവും. വൈകീട്ട് നാലിനാണ് മത്സരം തുടങ്ങുന്നത്. അബൂദബി, അജ്മാൻ, ദുബൈ, ഷാർജ എന്നീ എമിറേറ്റുകളിലെ ക്രിക്കറ്റ് കൗൺസിലുകളെ പ്രതിനിധീകരിച്ചുള്ള നാല് ടീമുകളും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിെൻറ രണ്ട് ടീമുകളുമാണ് പെങ്കടുക്കുന്നത്. റൗണ്ട് റോബിൻ രീതിയിൽ തുടങ്ങി േപ്ല ഒാഫും ൈഫനലും നടത്താനാണ് തീരുമാനം. ആഭ്യന്തര ക്രിക്കറ്റിെൻറ വളർച്ചയിലേക്കുള്ള നിർണായക കാൽവെപ്പാണിതെന്ന് എമിേററ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബഷിർ ഉസ്മാനി പറഞ്ഞു.
ആദ്യം ഡി 10 ആണ് തുടങ്ങുന്നതെങ്കിലും വനിത ക്രിക്കറ്റ് ഉൾപ്പെടെയുള്ളവ സജീവ പരിഗണനയിലുണ്ട്. ഇത് ഉടൻ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും മത്സരം. യു.എ.ഇ ഭരണകൂടത്തിെൻറ നിർദേശങ്ങൾക്കൊപ്പം െഎ.സി.സിയുടെ ക്രിക്കറ്റ് നിയമ ഭേദഗതികളും ടൂർണമെൻറിൽ നടപ്പാക്കും. െഎ.പി.എൽ യു.എ.ഇയിൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകിയതായാണ് സൂചന. ഇതിൽ ഒൗദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് യു.എ.ഇ. ഇതിന് മുന്നോടിയായി ഏറ്റവും സുരക്ഷിതമായി യു.എ.ഇയിൽ ക്രിക്കറ്റ് നടത്താൻ കഴിയുമെന്ന് തെളിയിക്കാൻ കഴിയുന്ന രീതിയിലാണ് ‘ഡി10’ ക്രിക്കറ്റ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
