മിഷൻ വിങ്സ് ഒാഫ് കംപാഷൻ രണ്ടാം ഘട്ടത്തിന് മികച്ച പ്രതികരണം
text_fieldsദുബൈ: നാട്ടിലേക്കു മടങ്ങാൻ പ്രയാസപ്പെടുന്നവർക്ക് സഹായമേകാൻ പ്രവാസി ഇന്ത്യൻ ജനതയുടെ മുഖപത്രമായ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് ആവിഷ്കരിച്ച് നടപ്പാക്കിയ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച ആദ്യ ദിനത്തിൽതന്നെ അപേക്ഷാപ്രവാഹം. മിഷൻ ആദ്യ ഘട്ടത്തിൽ വന്ദേഭാരത് വിമാനങ്ങളിലും മിഷൻ വിങ്സ് ഒാഫ് കംപാഷൻ ചാർേട്ടഡ് വിമാനത്തിലുമായി 250 പേരെയാണ് യു.എ.ഇയിൽനിന്നു മാത്രം നാട്ടിലെത്തിച്ചത്. മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും നൂറുകണക്കിനാളുകൾ ആശ്വാസതീരമണഞ്ഞു.
നാട്ടിലേക്കു മടങ്ങാൻ ഏറ്റവുമധികം പേർ രജിസ്റ്റർ ചെയ്ത രാജ്യങ്ങളിലൊന്നായതിനാലാണ് യു.എ.ഇയിൽനിന്ന് കൂടുതൽ അപേക്ഷകരെ പരിഗണിക്കാനായി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത്. ജോലി നഷ്ടപ്പെട്ടവരോ സന്ദർശക വിസയിലെത്തി തൊഴിലന്വേഷണശ്രമം വിഫലമായവരോ മറ്റേതെങ്കിലും പ്രയാസങ്ങൾ അനുഭവിക്കുന്നവരോ ആയ തികച്ചും അർഹരായവരെ ഇൗ മാസം 25നുള്ള വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് പദ്ധതിയിടുന്നത്.
അർഹരായവർ https://woc.madhyamam.com/ വെബ്സൈറ്റിൽ ഇന്നു തന്നെ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
