അവധിദിനങ്ങളിലും ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തിക്കും
text_fieldsദുബൈ: ദുബൈയിലെ ഇന്ത്യൻ കോൺസുേലറ്റ് ജനറലായി ഡോ. അമൻ പുരി സ്ഥാനമേറ്റു. ദിവസങ്ങൾക്കുമുമ്പ് ദുബൈയിലെത്തിയ അദ്ദേഹം ക്വാറൻറീൻ പൂർത്തിയാക്കിയശേഷമാണ് ഞായറാഴ്ച ചുമതലയേറ്റത്. ആഗസ്റ്റ് ഒന്നു മുതൽ ഇന്ത്യൻ കോൺസുലേറ്റ് അവധിദിനങ്ങളിലും പ്രവർത്തിക്കുമെന്ന് അദ്ദേഹം ചുമതലയേറ്റെടുത്തശേഷം പറഞ്ഞു. രാവിലെ രണ്ടു മണിക്കൂർ ഒരു ഒാഫിസറുടെ സേവനമാണ് ലഭ്യമാക്കുക. എമർജൻസി സേവനങ്ങൾക്കായാണ് സൗകര്യം ഏർപ്പെടുത്തിയത്. 365 ദിവസവും കോൺസുലേറ്റിെൻറ സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് അവധിദിനങ്ങളിലെ സേവനം തുടങ്ങുന്നത്. രാവിലെ എട്ടു മുതൽ 10 വരെയാണ് ഒാഫിസ് തുറക്കുക. ഇൗ വർഷം ഡിസംബർ വരെയാണ് ഇൗ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
അതിനുശേഷം തീരുമാനം പുനഃപരിശോധിക്കും. ആവശ്യമെങ്കിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കു തിരിക്കുന്നവർക്ക് സൗജന്യമായി കോവിഡ് പരിശോധന സംവിധാനം ഏർപ്പെടുത്തിയ യു.എ.ഇയെ അദ്ദേഹം അഭിനന്ദിച്ചു. അസാധാരണ പിന്തുണയാണ് യു.എ.ഇയിൽനിന്ന് ലഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉൗഷ്മളമായി തുടരാൻ ആവശ്യമായ പ്രവർത്തനങ്ങളുണ്ടാവും. നാട്ടിലേക്കു തിരിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങൾക്കാണ് നിലവിൽ പ്രാമുഖ്യം. േജാലി നഷ്ടപ്പെട്ടവർക്ക് നാട്ടിലെത്താനും ജോലി തിരിച്ചു കിട്ടാനും ആവശ്യമായ സഹായം നൽകും. ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ യു.എ.ഇ ഒരുക്കും എന്നുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
