Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏറ്റവും സന്തോഷവാന്മാർ...

ഏറ്റവും സന്തോഷവാന്മാർ ദുബൈ  സ്​റ്റാറ്റിസ്​റ്റിക്​സ്​ സെൻറർ ജീവനക്കാർ

text_fields
bookmark_border
ഏറ്റവും സന്തോഷവാന്മാർ ദുബൈ  സ്​റ്റാറ്റിസ്​റ്റിക്​സ്​ സെൻറർ ജീവനക്കാർ
cancel
camera_alt????????????????? ????????????????? ?????? ??????? ???? ???????????? ???? ????????? ??? ??????????????? ???????????????? ???????? ??????

ദു​ബൈ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ്ര​ക​ട​ന​വും സ​ന്തോ​ഷ​വും വി​ല​യി​രു​ത്താ​നും അ​തു​വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂം ഏ​ർ​പ്പെ​ടു​ത്തി​യ ഹാ​പ്പി​ന​സ്​ ഇ​ൻ​ഡ​ക്​​സി​ൽ (സ​ന്തോ​ഷ​സൂ​ചി​ക) ദു​ബൈ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ സ​െൻറ​ർ ജീ​വ​ന​ക്കാ​ർ ഒ​ന്നാ​മ​തെ​ത്തി. പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ ര​ണ്ടാം സ്​​ഥാ​ന​വും ദു​ബൈ പൊ​ലീ​സ്​ മൂ​ന്നാം സ്​​ഥാ​ന​വും നേ​ടി. വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ശൈ​ഖ്​ ഹം​ദാ​ൻ അ​റി​യി​ച്ചു. ഹം​ദാ​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജീ​വ​ന​ക്കാ​രു​ടെ പ്ര​ക​ട​നം വി​ല​യി​രു​ത്തി. 

അ​​തേ​സ​മ​യം, ജീ​വ​ന​ക്കാ​ർ​ക്ക്​ സ​ന്തോ​ഷ​വും മി​ക​ച്ച ജോ​ലി അ​ന്ത​രീ​ക്ഷ​വും പ്ര​ദാ​നം​ചെ​യ്യാ​ത്ത 10​ സ്​​ഥാ​പ​ന​ങ്ങ​ളെ​യും ക​ണ്ടെ​ത്തി. ഇ​വ​രോ​ട്​ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന്​ ഹം​ദാ​ൻ നി​ർ​ദേ​ശി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ സ​ന്തോ​ഷം എ​ന്ന​തി​ലു​പ​രി​യാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മി​ക​ച്ച സേ​വ​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​വേ ന​ട​ത്തി​യാ​ണ്​ ഹാ​പ്പി​ന​സ്​ ഇ​ൻ​ഡ​ക്​​സ്​ ത​യാ​റാ​ക്കു​ന്ന​ത്. ഒാ​രോ വ​കു​പ്പു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച്​ ത​യാ​റാ​ക്കി​യ സൂ​ചി​ക ശൈ​ഖ്​ ഹം​ദാ​​െൻറ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ശ​രാ​ശ​രി ക​ണ​ക്കാ​ക്കു​േ​മ്പാ​ൾ ദു​ബൈ ഗ​വ​ൺ​മ​െൻറ്​ ജീ​വ​ന​ക്കാ​രി​ൽ 85 ശ​ത​മാ​നം പേ​രും സ​ന്തോ​ഷ​വാ​ന്മാ​രാ​ണ്​.

മു​ന്നി​ലെ​ത്തി​യ ദു​ബൈ സ്​​റ്റാ​റ്റി​സ്​​ക്​​സ്​ സ​െൻറ​റി​ലെ 97.16 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും സം​തൃ​പ്​​ത​രാ​ണ്. പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ 93.56 ശ​ത​മാ​ന​വും ദു​ബൈ പൊ​ലീ​സി​ന്​ 91.95 ശ​ത​മാ​ന​വും മാ​ർ​ക്ക്​ ല​ഭി​ച്ചു. ഏ​റ്റ​വും പി​ന്നി​ൽ ദു​ബൈ സാം​സ്​​കാ​രി​ക വ​കു​പ്പാ​ണ്. 60.09 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ്​ ഇ​വി​ടെ സ​ന്തോ​ഷ​പ്ര​ദ​മാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഒ​മ്പ​താം സ്​​ഥാ​നം നേ​ടി​യ​പ്പോ​ൾ ആ​ർ.​ടി.​എ​ക്ക്​ ല​ഭി​ച്ച​ത്​ 12ാം സ്​​ഥാ​ന​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ സ​ന്തോ​ഷ​ത്തി​ന്​ ദു​ബൈ സ​ർ​ക്കാ​ർ ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​യി ശൈ​ഖ്​ ഹം​ദാ​ൻ പ​റ​ഞ്ഞു.

ഇൗ ​സ​ന്തോ​ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പ​ക​ർ​ന്നു​ ന​ൽ​ക​ണം. സ​ന്തോ​ഷ​മു​ള്ള ​തൊ​ഴി​ല​ന്ത​രീ​ക്ഷം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ടീം ​വ​ർ​ക്ക്​ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യു​ള്ളൂ. ഇ​ൻ​ഡ​ക്​​സ്​ പ്ര​കാ​രം വി​ശ്വ​സ്​​ത​ത​ക്കാ​ണ്​ ഏ​റ്റ​വു​മ​ധി​കം മാ​ർ​ക്ക്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ന​മ്മ​ൾ ശ​രി​യാ​യ പാ​ത​യി​ലാ​ണ്​ സ​ഞ്ച​രി​ക്കു​ന്ന​ത്​ എ​ന്ന​തി​​െൻറ തെ​ളി​വാ​ണി​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച തൊ​ഴി​ല​ന്ത​രീ​ക്ഷ​മു​ള്ള വി​ഭാ​ഗ​മാ​യി ദു​ബൈ സ​ർ​ക്കാ​റി​നെ മാ​റ്റ​ണ​മെ​ന്ന യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​​െൻറ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാ​ൻ ഒ​രു​മി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും ഹം​ദാ​ൻ ഒാ​ർ​മി​പ്പി​ച്ചു.  ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story