ഷാർജ സാമ്പത്തിക വകുപ്പിന് െഎ.എസ്.ഒ അംഗീകാരം
text_fieldsഷാർജ: ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്മെൻറ് സിസ്റ്റത്തിൽ അന്താരാഷ്ട്ര സംവിധാനങ്ങൾ നടപ്പാക്കിയതിന് ഇൻറർടെക് ഇൻറർനാഷനലിൽനിന്ന് െഎ.എസ്.ഒ 45001: 2018 അംഗീകൃത സർട്ടിഫിക്കറ്റ് നേടി ഷാർജ സാമ്പത്തിക വികസന വകുപ്പ് (എസ്.ഇ.ഡി.ഡി). കോവിഡ് കാലത്ത് നിർമാണ മേഖലയിലെ ജോലിക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ വകുപ്പ് പുലർത്തിയ സൂക്ഷ്മതയും മുന്നേറ്റവുമാണ് അംഗീകാരം കൊണ്ടുവന്നത്.
ആഗോളതലത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുൻനിർത്തി സാമ്പത്തികഭദ്രത നിലനിർത്തുന്നതിനായി അടിയന്തര സന്നദ്ധത ഉറപ്പുവരുത്തണമെന്ന് എസ്.ഇ.ഡി.ഡി ചെയർമാൻ സുൽത്താൻ അബ്ദുല്ല ബിൻ ഹദ്ദ അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
