അജ്മാനില്‍നിന്ന് ദുബൈയിലേക്ക് ബസ് സർവിസ് പുനരാരംഭിച്ചു
text_fieldsഅജ്മാന്: അജ്മാനില്‍നിന്ന് ദുബൈയിലേക്കുള്ള ബസ് സര്‍വിസ് പുനരാരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ബസ് സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നത്. ഞായറാഴ്ച മുതല്‍ ബസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ദിനംപ്രതി ദുബൈയിലെ യൂനിയന്‍, റാഷിദിയ, ഖിസൈസ് എന്നീ മെട്രോ സ്റ്റേഷനുകളിലേക്ക് രാവിലെ ആറു മുതല്‍ രാത്രി പത്ത് ഓരോ മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ സര്‍വിസ് നടത്തുമെന്ന് അതോറിറ്റി അറിയിച്ചു.
അജ്മാനില്‍നിന്ന് ദുൈബയിലേക്കുള്ള നിരക്ക് 15 ദിര്‍ഹമായിരിക്കും. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം മസര്‍ കാര്‍ഡോ ആപ്പോ ഉപയോഗിച്ച് യാത്രചെയ്യാം. ആദ്യമായി യാത്രചെയ്യുന്നവര്‍ക്ക് ബസ് സ്റ്റേഷനോടു ചേര്‍ന്ന കേന്ദ്രത്തില്‍നിന്നും മസര്‍ കാര്‍ഡ് ലഭ്യമാകും. മസര്‍ കാര്‍ഡില്‍ തുക കയറ്റുന്നതിന് അതോറിറ്റിയുടെ വെബ്സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.