Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസത്നാം സിങ്​ നാടണഞ്ഞു;...

സത്നാം സിങ്​ നാടണഞ്ഞു; സന്തോഷപൂർവം 

text_fields
bookmark_border
സത്നാം സിങ്​ നാടണഞ്ഞു; സന്തോഷപൂർവം 
cancel
camera_alt????????? ??????????? ?????? ?????????? ?????? ????????? ???????? ?????????????? ???????????? ?????? ?????????? ?????????????

അ​ൽ​ഐ​ൻ: 10 ദി​വ​സ​ത്തോ​ളം ആ​രോ​രു​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന പ​ഞ്ചാ​ബ് സ്വ​ദേ​ശി സ​ത്നാം സി​ങ്​ ഒ​ടു​വി​ൽ നാ​ട​ണ​ഞ്ഞു. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ അ​മൃ​ത്​​സ​റി​ലേ​ക്കു​ള്ള ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം ജ​ന്മ​നാ​ടാ​യ  ജ​ല​ന്ധ​റി​ലെ​ത്തി​യ​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​മൂ​ലം നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന ​പ്ര​വാ​സി​ക​ൾ​ക്ക്​ സ​മാ​ധാ​നം പ​ക​രാ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും ചേ​ർ​ന്നൊ​രു​ക്കി​യ മി​ഷ​ൻ വി​ങ്​​സ്​ ഓ​ഫ് കം​പാ​ഷ​ൻ പ​ദ്ധ​തി മു​ഖേ​നെ​യാ​ണ് സ​ത്നാം സി​ങ്ങി​ന് ടി​ക്ക​റ്റ്​ ല​ഭ്യ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ദു​രി​ത​പ്പെ​രു​വ​ഴി​യി​ലാ​യ സ​ത്​​നാ​മി​നെ​ക്കു​റി​ച്ച്​ അ​ൽ​ഐ​നി​ലെ  പ്ര​വാ​സി ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​വ​രം ല​ഭി​ക്കു​ന്ന​ത്. ഉ​ട​നെ അ​വ​ർ അ​ദ്ദേ​ഹ​ത്തി​ന് താ​മ​സ​വും ഭ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. 
ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ഴി​യി​ല്ലാ​തെ ഫോ​ൺ വി​റ്റ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്​ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നും മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു.

മ​ട​ങ്ങാ​നാ​ണ്​ താ​ൽ​പ​ര്യം എ​ന്ന​റി​ഞ്ഞ​തോ​ടെ  കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ശേ​ഷം ത​ങ്ങി​യ​തി​നു​ള്ള പി​ഴ  പ്ര​വാ​സി ഇ​ന്ത്യ അ​ട​ച്ചു. ടി​ക്ക​റ്റ്​  മി​ഷ​ൻ വി​ങ്​​സ്​ ഓ​ഫ് കം​പാ​ഷ​ൻ വ​ഴി​യും ല​ഭി​ച്ചു. നാ​ട്ടി​​ലെ​ത്തി​യാ​ൽ അ​ത്യാ​വ​ശ്യ ചെ​ല​വി​നു​ള്ള തു​ക​യും കു​ടും​ബ​ത്തി​നും കു​ട്ടി​ക​ൾ​ക്കു​മു​ള്ള വ​സ്ത്ര​ങ്ങ​ളും ചോ​ക്ല​റ്റു​ക​ളും മ​റ്റും നി​റ​ച്ച  പെ​ട്ടി​യും കെ​ട്ടി കൊ​ടു​ത്താ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ  സ​ത്നാ​മി​നെ അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു​കൊ​ടു​ത്ത​ത്. ത​ന്നെ ഒ​രു സ​ഹോ​ദ​ര​നെ​പ്പോ​ലെ സ്നേ​ഹി​ച്ച്​ സം​ര​ക്ഷി​ച്ച മ​ല​യാ​ളി​ക​ളെ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്ന് സ​ത്നാം പ​റ​ഞ്ഞു. പ്ര​വാ​സി ഇ​ന്ത്യ അ​ൽ​ഐ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ബി​ർ മാ​ട​മ്പാ​ട്ട്, സെ​ൻ, ന​ജ്മു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ യാ​ത്ര​യാ​ക്കി. അ​ൽ​ഐ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ജ​ല​ന്ധ​ർ സ്വ​ദേ​ശി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ത്നാ​മി​ന് നാ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story