അജ്മാനിലെ താമസക്കാര്‍ക്ക് സൗജന്യ പരിശോധന
text_fieldsഅജ്മാന്: അജ്മാനിലെ താമസക്കാര്‍ക്കായി ദിനംപ്രതി സൗജന്യ കോവിഡ് പരിശോധനകള്‍ സംഘടിപ്പിക്കും. ദിവസവും 2000 പേര്‍ക്കാണ് സൗജന്യ പരിശോധന സംഘടിപ്പിക്കുന്നത്. വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലിചെയ്യുന്നവർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ-സാമൂഹിക സംരക്ഷണ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിലാണ് പരിശോധനകള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മേധാവി ഹമദ് തര്യം അല്‍ ഷംസി പറഞ്ഞു. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ്, അജ്മാന് പൊലീസ് എന്നിവയുമായി സഹകരിച്ചാണ് ആരോഗ്യ മന്ത്രാലയം പരിശോധന ഒരുക്കുന്നത്.
അജ്മാൻ എമിറേറ്റിലെ എല്ലാ നിവാസികൾക്കും സൗകര്യം ഒരുക്കുന്ന ഈ പരിശോധന ശനിയാഴ്ച മുതല്‍ അജ്മാന് ഹമീദിയയിലുള്ള പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ ആരംഭിച്ചു. ബാർബർഷോപ്പുകൾ, ബ്യൂട്ടി സെൻററുകൾ, പലചരക്ക് സ്ഥാപനങ്ങള്‍ എന്നിവയിലെ തൊഴിലാളികൾക്കായി പ്രത്യേക ദിവസങ്ങളില്‍ പരിശോധന ലഭ്യമാക്കുമെന്ന് ഹമദ് തര്യം അല്‍ ഷംസി പറഞ്ഞു. വൈറസിെൻറ പകർച്ചവ്യാധികളിൽനിന്നും ജനങ്ങളുടെ ആരോഗ്യം, തൊഴില്‍ എന്നിവ സംരക്ഷിക്കുന്നതിനാണ് സൗജന്യ പരിശോധന കാമ്പയിന് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തര്‍ക്കും തങ്ങളുടേതായ പങ്ക് നിർവഹിക്കാനുണ്ടെന്നും വാണിജ്യ സ്ഥാപന ഉടമകള്‍ക്ക് സുപ്രധാന പങ്ക് നിർവഹിക്കാനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
