കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണം സന്നദ്ധ പ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം
text_fieldsഅബൂദബി: മൂന്നാംഘട്ട കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ള സന്നദ്ധ പ്രവർത്തകർക്ക് 4humanity.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കോവിഡ്19 നിഷ്ക്രിയ വാക്സിനുകളുടെ ആഗോളതലത്തിലുള്ള മൂന്നാം ഘട്ട പരീക്ഷണമാണിപ്പോൾ അബൂദബിയിൽ നടക്കുന്നത്.രജിസ്റ്റർ ചെയ്യുന്ന യു.എ.ഇയിലുള്ള വിദേശികളും സ്വദേശികളുമായ സന്നദ്ധപ്രവർത്തകർ ആരോഗ്യ വിശദാംശങ്ങളും വിവരങ്ങളും വെബ്സൈറ്റ് വഴി സമർപ്പിക്കണം.
18നും 60നും ഇടയിലുള്ള വ്യക്തികളെ മെഡിക്കൽ പരിശോധനക്ക് ശേഷം അനുയോജ്യമെങ്കിൽ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകും. കോവിഡ് ചികിൽസാവിധി സംബന്ധമായ പരീക്ഷണങ്ങളിൽ പങ്കെടുക്കാനെത്തുന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും ബന്ധപ്പെടാൻ 02 819 1111 എന്ന പ്രത്യേക ഹോട്ട്ലൈൻ നമ്പരും ഏർപ്പെടുത്തി. അബൂദബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദിെൻറ നേതൃത്വത്തിലാണ് കോവിഡ്19 നിഷ്ക്രിയ വാക്സിെൻറ മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കം കുറിച്ചത്. യു.എ.ഇയിൽ കോവിഡ് 19 നെതിരായ പോരാട്ടത്തിൽ മുമ്പന്തിയിൽ പ്രവർത്തിക്കുന്ന അബൂദബി ആസ്ഥാനമായ ജി 42 ഹെൽത്ത് കെയറും ലോകത്തെ ആറാമത്തെ വലിയ വാക്സിൻ നിർമാതാക്കളായ സിനോഫാം സി.എൻ.ബി.ജിയും സംയുക്തമായാണ് കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ നടത്തുന്നത്.
അബൂദബി ഹെൽത് സർവിസസ് കമ്പനിയിലെ സെഹയിലെ ആരോഗ്യ പരിശീലകരാണ് പരീക്ഷണങ്ങൾ നടത്തുന്നത്. അബൂദബിയിലെയും അൽഐനിലെയും സെഹയുടെ അഞ്ച് സൈറ്റുകളിൽ വാക്സിൻ പരീക്ഷണ സൗകര്യങ്ങൾ സജ്ജമാണ്. പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകർക്ക് പരീക്ഷണങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് മൊബൈൽ ക്ലിനിക്കും പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
