മടങ്ങിവരുന്നവർ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ യാത്ര മുടങ്ങും
text_fieldsഅൽഐൻ: താമസ വിസക്കാർക്ക് മുന്നിൽ യു.എ.ഇയുടെ ആകാശ മാർഗം തുറന്നിട്ടതോടെ മടങ്ങിയെത്താമെന്ന ആശ്വാസത്തിലാണ് പ്രവാസികളെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ യാത്ര മുടങ്ങാൻ സാധ്യതയുണ്ട്. യു.എ.ഇയുടെ അനുമതി ലഭിച്ച ശേഷം വേണം മടങ്ങിയെത്താൻ. അനുമതിക്കായി ഒാൺലൈനിൽ അപേക്ഷിക്കുേമ്പാഴുണ്ടാകുന്ന പിഴവാണ് പലരുടെയും യാത്ര മുടക്കുന്നത്. ദുബൈ വിസയിലുള്ളവർ ജനറൽ റെസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സിെൻറ (ജി.ഡി.ആർ.എഫ്.എ) വെബ്സൈറ്റ് മുഖേനയാണ് അനുമതി തേടേണ്ടത്. ഇതര എമിറേറ്റ്സുകളിലുള്ളവർ ഫെഡറൽ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റി (ഐ.സി.എ) വെബ്സൈറ്റ് മുഖേനയുമാണ് അപേക്ഷിക്കേണ്ടത്.
പലരും ഈ വെബ്സൈറ്റുകളിൽ അപേക്ഷ സമർപ്പിക്കുമ്പോൾ കാണിക്കുന്ന കൺഫർമേഷൻ മെസേജ് യാത്രാനുമതിയായി തെറ്റിദ്ധരിക്കുന്നു. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞാണ് യാത്രാനുമതി ലഭിച്ചോ ഇല്ലയോ എന്ന് അറിയുക. ഇങ്ങനെ യാത്രാനുമതി ലഭിച്ചവർ 21 ദിവസത്തിനുള്ളിൽ യാത്രചെയ്യണമെന്നാണ് നിർദേശം. ഒപ്പം കേരളത്തിലെ 22 അംഗീകൃത ലാബുകളിൽ ഏതെങ്കിലും ഒന്നിൽനിന്ന് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഷാർജയിലേക്ക് യാത്രചെയ്യുന്നവർ 76 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ ടെസ്റ്റിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
’കോവിഡ് മൂലം യു.എ.ഇ ഡിസംബർ 31 വരെ നൽകിയ വിസ ഇളവുകൾ പുതുക്കി നിശ്ചയിച്ചതോടെ എത്രയും പെട്ടന്ന് തിരികെയെത്താൻ കാത്തിരിക്കുന്നവരാണ് പലരും. വിസ കാലാവധി കഴിഞ്ഞവരും മക്കളുടെ അടുത്തെത്താൻ കാത്തിരിക്കുന്ന അമ്മമാരും മാതാപിതാക്കളുടെ അടുത്തെത്താൻ കാത്തിരിക്കുന്ന മക്കളുമെല്ലാം നാട്ടിൽ കുടുങ്ങിയിട്ടുണ്ട്. വാർഷിക അവധിക്ക് നാട്ടിൽ പോയി തിരികെ വരാൻ കഴിയാത്ത വിവിധ സ്ഥാപനങ്ങളിൽ ജോലി ഉള്ളവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
