നാം ഇൗ രാഷ്ട്രത്തെ വിശ്വസിച്ചു, രാഷ്ട്രം നമ്മെയും
text_fields‘‘ഇൗ പരീക്ഷണഘട്ടത്തെയും നമ്മൾ മറികടക്കും, നമുക്ക് വീണ്ടെടുക്കണം. ദേരയുടെ പ്രൗഢി, നാഇഫിലെ സന്തോഷകരമായ സായാഹ്നങ്ങൾ, സൗഹൃദക്കുട്ടങ്ങൾ ഇതെല്ലാം തിരിച്ചു വരും. കൂട്ടരേ സമാധാനമായിരിക്കുക’’...... എന്ന് ഇക്കഴിഞ്ഞ ഏപ്രിൽ മാസം അഞ്ചാം തീയതിയാണ് ഗൾഫ് മാധ്യമത്തിലൂടെ ഇൗയുള്ളവൻ ശുഭവിശ്വാസം പ്രകടിപ്പിച്ചത്. അന്ന് കോവിഡ് ഉഗ്രപ്രതാപിയായി നാടൊട്ടുക്ക് പാറി നടക്കുന്ന കാലമായിരുന്നു, ഇൗ രാജ്യം മാത്രമല്ല, ലോകം മുഴുവൻ വെൻറിലേറ്ററിലായിരുന്നു. നമ്മുടെ ഫോണുകളിലേക്ക് വന്നിരുന്നതേറെയും ആംബുലൻസും ആശുപത്രി സൗകര്യങ്ങളും തേടിക്കൊണ്ടുള്ള വിളികളായിരുന്നു. കേൾക്കുന്നതെല്ലാം സങ്കടപ്പെടുത്തുന്ന വാർത്തകളായിരുന്നു. വല്ലാത്ത ഒരു അനിശ്ചിതത്വം ഏവരെയും വലയം ചെയ്തിരുന്നു.-പക്ഷേ നാലു പതിറ്റാണ്ടിലേറെയായി ഇൗ നാട് സമ്മാനിച്ചു കൊണ്ടിരിക്കുന്ന ആത്മധൈര്യവും പ്രപഞ്ചനാഥൻ ഇവിടെ ചൊരിയുന്ന അപാരമായ അനുഗ്രഹങ്ങളുടെയും വെളിച്ചത്തിലാണ് അന്ന് അപ്രകാരം കുറിച്ചത്.
ഇപ്പോൾ നാഇഫിലൂടെ സഞ്ചരിക്കുേമ്പാൾ, ദുബൈ മാളിലോ മിർദിഫ് സിറ്റി സെൻററിലോ പ്രവേശിക്കുേമ്പാൾ സന്തോഷത്തിെൻറയും സൗഹൃദത്തിെൻറയും ആ സൽകാലം വീണ്ടെടുക്കപ്പെട്ടായി നാം അറിയുന്നു, ലോക്ഡൗണും മാന്ദ്യങ്ങളുമെല്ലാമുണ്ടായിട്ടും മുൻപ് പ്രഖ്യാപിച്ച അതേ സമയത്തു തന്നെ റൂട്ട്2020 എന്ന പുതിയ പാതയിലൂടെ ദുബൈ മെേട്രാ കുതിച്ചു പാഞ്ഞുതുടങ്ങിയിരിക്കുന്നു. ഇത്ര വേഗം ഇൗ നാടിന് ആരോഗ്യം വീണ്ടെടുക്കാൻ അനുഗ്രഹം ചെയ്ത നാഥനാണ് സർവ്വ സ്തുതിയും. രാജ്യത്തിെൻറയും ജനങ്ങളുടെയും താൽപര്യം മുൻനിർത്തി യഥാ സമയം തീരുമാനങ്ങളെടുക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത ക്രാന്തദർശികളായ ഭരണാധികാരികളെ എത്ര അനുമോദിച്ചാലാണ് മതിയാവുക. പ്രതിേരാധ പ്രവർത്തനങ്ങൾക്കായി ലോക്ഡൗൺ പ്രഖ്യാപിക്കുേമ്പാഴും ഭക്ഷണമോ ചികിത്സയോ കിട്ടാതെ ഒരാളും കഷ്ടപ്പെടേണ്ടി വരരുത് എന്ന ദൃഢനിശ്ചയം പുലർത്തിയ ഭരണാധികാരികളുടെ നാട്ടിൽ ജീവിക്കാനും ജോലി ചെയ്യുവാനും സംരംഭകരാകുവാനും കഴിഞ്ഞത് നമ്മൾ ഒാരോരുത്തരുടെയും ഭാഗ്യം തന്നെയാണ്.
മറ്റു പല വെല്ലുവിളികളെയും നേരിട്ടിട്ടുണ്ടു. എന്നാൽ, ഇതുപോലൊരു പരീക്ഷണ ഘട്ടം ഇൗ രാജ്യത്തിന് ആദ്യ അനുഭവമായിരുന്നു. പതറിയില്ല, ഒരു നിമിഷം പോലും പാഴാക്കിയുമില്ല. അസുഖത്തിെൻറ പേരിൽ ഒരാളെയും ആട്ടിയോടിച്ചില്ല. ചികിത്സ നൽകുന്നതിൽ സ്വദേശിയെന്നോ വിദേശിയെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ വേർതിരിവുണ്ടായിരുന്നില്ല. സത്യത്തിൽ സ്വദേശി പൗരൻമാരുടെ ചെറിയ ശതമാനം പേർക്ക് മാത്രമാണ് ആശുപത്രി പരിചരണം തേടേണ്ട വിധമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ബാക്കി സൗകര്യങ്ങളെല്ലാം ഒരുക്കിയത് പല നാടുകളിൽ നിന്ന് വന്നു ചേക്കേറിയ നമ്മെപ്പോലുള്ള മനുഷ്യരുടെ സൗഖ്യത്തിനും സുരക്ഷക്കും വേണ്ടിയായിരുന്നു. ലേബർ ക്യാമ്പുകളിൽ നിന്ന് രോഗലക്ഷണബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാധാരണ തൊഴിലാളിക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു ക്വാറൻറീൻ സൗകര്യം. രാജകുടുംബാംഗങ്ങളും കിരീടാവകാശികളും പോലും സാധാരണ ജനങ്ങളെപ്പോലെ ഡ്രൈവ് ഇൻ സെൻററുകളിൽ വാഹനവുമായി ക്യൂ നിന്നാണ് പരിശോധന നടത്തിയത്. ജനങ്ങളെ ഭരണാധികാരികളും ജനം ഭരണാധികാരികളെയും വിശ്വാസത്തിലെടുത്തു.
രോഗവ്യാപനം തടയുന്നതിനും സാമൂഹിക ആഘാതങ്ങൾ കുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പ്രവാസി സാമൂഹിക സംഘടനകളെ ഒപ്പം ചേർത്തു. രാജ്യാന്തര സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും വേദിയൊരുക്കുവാൻ നിർമിച്ച ദുബൈ വേൾഡ് ട്രേഡ് െസൻററും അബൂദബി നാഷനൽ എക്സിബിഷൻ സെൻററും ഷാർജ എക്സ്പോ സെൻററുമെല്ലാം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയതും ആയിരങ്ങൾക്ക് ഉന്നത ഗുണമേൻമയുള്ള ചികിത്സ ഉറപ്പാക്കിയതും ജനതയോട് ഭരണകൂടത്തിനുള്ള ഉത്തരവാദിത്വ ബോധത്തിെൻറ പ്രഖ്യാപനമായിരുന്നു. വേൾഡ് ട്രേഡ് സെൻററിലെ ഫീൽഡ് ആശുപത്രിയിൽ നിന്ന് അവസാന രോഗിയും പൂർണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങിയിരിക്കുന്നു. വേനൽ അവധിക്കാലത്ത് പതിവായി നടത്തി വരുന്ന ദുബൈ സ്പോർട്സ് വേൾഡിെൻറ കളിയാരവങ്ങളാൽ മുഖരിതമാണ് അവിടമിപ്പോൾ.ലോക്ഡൗൺ കാലത്ത് റോഡിലിറങ്ങി നടക്കുന്നതിനും അവശ്യസർവീസ് അല്ലാത്ത സ്ഥാപനങ്ങൾ തുറക്കുന്നതിനും മാത്രമായിരുന്നു മുടക്കമുണ്ടായത്.
നമ്മുടെ ഭരണാധികാരികൾ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും രാജ്യത്തെ കൂടുതൽ കരുത്തോടെ കരുതലോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള പുതിയ ആശയങ്ങൾ തേടുകയായിരുന്നു. പശ്ചാത്തല വികസന പ്രവർത്തനങ്ങൾ കുടുതൽ വേഗത്തിൽ നടന്നു ആ ദിവസങ്ങളിലും. വീടുകളിലിരുന്ന് ജനങ്ങൾക്കാവശ്യമായ സേവനങ്ങൾ നൽകാനുള്ള പരിശീലനവും ഇപ്പോൾ ഒാരോ ജീവനക്കാരും സ്വായത്തമാക്കിയിരിക്കുന്നു. കൂടുതൽ വേഗത്തിലും കുറഞ്ഞ ചിലവിലും ഡിജിറ്റൽ സേവനങ്ങൾ ഉറപ്പായി കഴിഞ്ഞിരിക്കുന്നു. പുതിയ കാലത്തേക്ക് കരുതലോടെ നയിക്കുവാനുള്ള നമ്മുടെ ദാർശനിക ഭരണാധികാരികളുടെ മുന്നൊരുക്കം മന്ത്രിസഭാ പുനക്രമീകരണത്തിലും പ്രഖ്യാപനങ്ങളിലുമെല്ലാം ദൃശ്യമാണ്.
ഇമറാത്തി പൈതൃകത്തിെൻറ വിശുദ്ധിക്ക് ഉടവു തട്ടാതെ തനിമ മറക്കാതെ അത്യാധുനിക നഗരങ്ങളും രാഷ്ട്രവും പടുത്തുയർത്തുന്നു അവർ. കാർഷിക മേഖലയുടെ വികസനത്തിനും നിർമിത ബുദ്ധി വികസനത്തിനും ഒരേ പോലെ പ്രാമുഖ്യം നൽകുന്നു. നാട്ടിലേക്ക് മടങ്ങാനായി യു.എ.ഇയിലെ നയതന്ത്ര മിഷനുകളിൽ നാലര ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് രജിസ്റ്റർ ചെയ്തിരുന്നത്. വിസിറ്റ് വിസയിൽ വന്നവരും അസുഖബാധിതരും മറ്റുമായി കുറെ പേർ നാട്ടിലേക്ക് മടങ്ങി. എന്നാൽ ഭൂരിഭാഗം പേരും ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുന്നു. അത്രയേറെ പ്രതീക്ഷയാണ് ഇൗ രാജ്യം അവർക്ക് പകരുന്നത്. സംരംഭകരെയും തൊഴിന്വേഷകരെയും സന്ദർശകരെയും താമസക്കാരെയും യു.എ.ഇ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല, പെടുത്തുകയുമില്ല. അവസരങ്ങളുടെ ഗാഫ്മരത്തണൽ വിരിച്ച്, സഹിഷ്ണുതയുടെ ഇൗത്തപ്പഴ മധുരം നിറച്ച് ഇന്ത്യയിൽ നിന്നും ലോകത്തിെൻറ പല കോണുകളിൽ നിന്നും ഇനിയുമേറെ തലമുറകളെ കാത്തിരിക്കുകയാണ് ഇമറാത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
