ലോകത്തിലെ സുരക്ഷിതമായ പത്തു നഗരങ്ങളിൽ അബുദബിയും ദുബൈയും ഷാർജയും
text_fieldsഅബൂദബി: പുതിയ ആഗോള ക്രൈം ഇൻഡെക്സ് പ്രകാരം യു.എ.ഇയിലെ മൂന്നു നഗരങ്ങൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ ഇടം നേടി. ആഗോളതലത്തിൽ നടന്ന സർവേയിൽ ലോകത്തിലെ 400 ഓളം നഗരങ്ങളിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ ഉള്ള പത്ത് നഗരങ്ങളിൽ യഥാക്രമം രണ്ടും ആറും ഏഴും സ്ഥാനങ്ങൾ അബുദബി, ദുബൈ, ഷാർജ എന്നീ നഗരങ്ങളൾക്കാണ് ലഭിച്ചത്.
കഴിഞ്ഞ വർഷം സർവേയിൽ സുരക്ഷാ നഗരങ്ങളുടെ സൂചികയിൽ ഒന്നാം സ്ഥാനം അബൂദബിക്കായിരുന്നു. ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ യു.എ.ഇക്ക് മൂന്നാം സ്ഥാനത്തുണ്ട്. ജീവിത സൂചിക ഗുണനിലവാരത്തിൽ 24-ാം സ്ഥാനവും യു.എ.ഇക്കാണ്. ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളിൽ അബുദബിക്കാണ് രണ്ടാം സ്ഥാനം. തായ്പേയ്, ക്യൂബെക്ക്, സൂറിച്ച്, മ്യൂണിച്ച്, എസ്കിസെഹിർ (തുർക്കി) എന്നിവയും ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി.
സർവേ പ്രകാരം ലോകത്തിലെ ഏറ്റവും അപകടകരമായ നഗരം കാരക്കാസ് (വെനിസ്വേല) ആണ്. പ്രിട്ടോറിയ (ദക്ഷിണാഫ്രിക്ക), സാൻ പെഡ്രോ സുല (ഹോണ്ടുറാസ്), പോർട്ട് മോറെസ്ബി (പപ്പുവ ന്യൂ ഗ്വിനിയ), പീറ്റേർമാരിറ്റ്സ്ബർഗ് (ദക്ഷിണാഫ്രിക്ക) എന്നിവയാണ് ഏറ്റവും സുരക്ഷിതമായ മറ്റു നഗരങ്ങൾ. ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളിൽ തായ്വാൻ, ജോർജിയ, ഒമാൻ, ഹോങ്കോംഗ്, സ്ലൊവേനിയ, ഐൽ ഓഫ് മാൻ, സ്വിറ്റ്സർലൻഡ്, ജപ്പാൻ എന്നിവയും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
