ലുലുവിൽ അൽ ഇമറാത്ത് അവ്വൽ
text_fieldsഅബൂദബി: പ്രാദേശിക ഉൽപ്പന്നങ്ങളെയും കൃഷിക്കാരെയും പിന്തുണക്കുന്നതിന് യു.എ.ഇ.യിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും അൽ ഇമറാത്ത് അവ്വൽ (എമിറേറ്റ്സ് ഫസ്റ്റ്) പദ്ധതിക്ക് തുടക്കമായി. അബൂദബി ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മുഹമ്മദ് അലി അൽ ഷൊർഫ, ദുബൈ ഇക്കണോമിക് ഡയറക്ടർ ജനറൽ സമി അൽ ഖംസി, അബൂദബി ഭക്ഷ്യസുരക്ഷ അതോറിറ്റി ഡയറക്ടർ ജനറൽ സയ്യിദ് അൽ ആമ്റി, ദുബൈ ഭക്ഷ്യ സുരക്ഷ കമ്മിറ്റി ചെയർമാൻ ഉമർ ബുഷാബ് എന്നിവർ സംയുക്തമായാണ് പദ്ധതിയുടെ വെർച്ച്വൽ ഉദ്ഘാടനം നിർവ്വഹിച്ചത്.
ലുലു ഗ്രുപ്പ് ചെയർമാൻ എം.എ. യൂസഫലി സന്നിഹിതനായിരുന്നു. രാജ്യത്തിനകത്ത് മാത്രമല്ല, ജി.സി.സി തലത്തിലും പ്രാദേശിക ഉൽപ്പന്നങ്ങൾ വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് വിപണനം ചെയ്യാൻ പദ്ധതി സഹായകരമാകുമെന്ന് വ്യക്തമാക്കിയ അധികൃതർ പ്രാദേശിക കാർഷിക സമൂഹത്തെ പിന്തുണക്കാൻ ലുലു നടത്തുന്ന പ്രയത്നങ്ങൾ എടുത്തു പറഞ്ഞു. യു.എ.ഇയിലെ കാർഷിക ഉൽപന്നങ്ങളുടെയും വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെയും വിപണനത്തിൽ ലുലു ഹൈപ്പർമാർക്കറ്റുകളുടെ പങ്കാളിത്തത്തിൽ ഏറെ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
ലുലു ഹൈപ്പർമാർക്കറ്റ് നിരവധി പ്രാദേശിക കമ്പനികളുമായും കർഷകരുമായും നേരിട്ട് ബന്ധപ്പെട്ട് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും പാക്കേജിംഗ്, മാർക്കറ്റിംഗ് എന്നിവയിൽ ആവശ്യമായ പിന്തുണയും നൽകുന്നു. നിശ്ചയദാർഢ്യ വിഭാഗക്കാരായ കർഷകരുടെ വിഭവങ്ങൾ സായിദ് ഹയർ ഓർഗനൈസേഷൻ വഴി വിപണനം ചെയ്യുന്നുണ്ട്. പ്രാദേശിക കർഷകർക്കും ഉൽപന്നങ്ങൾക്കും കൂടുതൽ പ്രാമുഖ്യം ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്നതിനായി ഇത്തരത്തിൽ കൂടുതൽ മേളകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
