Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മ​ട​ങ്ങി​വ​രാം; യു.​എ.​ഇ കാ​ത്തി​രി​ക്കു​ന്നു
cancel

ദു​ബൈ: നാ​ട്ടി​ൽ കു​ടു​ങ്ങി​യ കു​ഞ്ഞു​മ​ക്ക​ൾ തി​രി​കെ​യെ​ത്തു​ന്ന​തും കാ​ത്ത്​ ക​ണ്ണീ​രോ​ടെ ക​ഴി​യു​ന്ന അ​മ്മ​മാ​രു​ടെ പ്രാ​ർ​ഥ​ന​ക​ൾ​ക്ക്​​ പ​രി​ഹാ​ര​മാ​കു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ജൂലൈ 12 മു​ത​ൽ വി​മാ​ന സ​ർ​വീ​സ്​ ആ​രം​ഭി​ക്കും. ഇ​തി​നാ​യി എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു. 26 വ​രെ​യു​ള്ള ബു​ക്കി​ങ്ങാ​ണ്​ ഇ​പ്പോ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വ​ന്ദേ​ഭാ​ര​ത്​ മി​ഷ​നി​ൽ ഉ​ൾ​പെ​ടു​ത്തി​യാ​ണ്​ സ​ർ​വീ​സ്​ തു​ട​ങ്ങു​ന്ന​ത്. യു.​എ.​ഇ​യി​ൽ താ​മ​സ വി​സ​യു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ അ​വ​സ​രം. 

കേ​ര​ള​ത്തി​ൽ നി​ന്ന്​ 51 വി​മാ​ന​ങ്ങ​ളാ​ണ്​ ഏ​ർ​പെ​ടു​ത്തി​യ​ത്. കൊ​ച്ചി 21, കോ​ഴി​ക്കോ​ട്​ 15, തി​രു​വ​ന​ന്ത​പു​രം ഒ​മ്പ​ത്, ക​ണ്ണൂ​ർ ആ​റ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം. അ​ബൂ​ദ​ബി, ഷാ​ർ​ജ, ദു​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ്​ സ​ർ​വീ​സ്. മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക്​ അം​ഗീ​കൃ​ത ലാ​ബി​ൽ നി​ന്നു​ള്ള കോ​വി​ഡ്​ നെ​ഗ​റ്റീ​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. യാ​ത്ര​ക്ക്​ 96 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ്​ വേ​ണ്ട​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്തു നി​ന്നു​ള​ള യാ​ത്ര​ക്കാ​ർ​ക്ക്​ യു.​എ.​ഇ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യും സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​വ​ധി​ക്കും മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി നാ​ട്ടി​ലേ​ക്ക്​ പോ​യ ആ​ളു​ക​ൾ​ക്ക്​ തി​രി​കെ​യെ​ത്താ​ൻ ക​ഴി​യാ​തെ​യാ​യി.

യു.​എ.​ഇ വ്യോ​മാ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​ക​യും ഇ​വി​ടെ നി​ന്ന്​ ആ​ളു​ക​ൾ​ക്ക്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പ​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്​​തെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ നാ​ലു മാ​സ​മാ​യി മ​ട​ങ്ങി വ​രാ​നാ​വാ​തെ ആ​ളു​ക​ൾ നാ​ട്ടി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. യു.​എ.​ഇ​യി​ൽ ഉ​ട​ൻ തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ടും എ​ന്ന ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന തീ​രു​മാ​ന​മാ​ണി​ത്. നാ​ട്ടി​ൽ കു​ടു​ങ്ങി​യ മ​ക്ക​ളെ യു.​എ.​ഇ​യി​ൽ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​മ്മ​മാ​രും കാ​മ്പ​യി​ൻ തു​ട​ങ്ങി​യി​രു​ന്നു. മ​റ്റ്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ു​ള്ള​വ​ർ യു.​എ.​ഇ​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ ഇ​തി​നോ​ട്​ മു​ഖം തി​രി​ച്ചു നി​ൽ​ക്കു​ന്ന നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. 

മ​ട​ങ്ങി​യെ​ത്തേ​ണ്ട​വ​ർ ചെ​യ്യേ​ണ്ട​ത്​ 
യു.​എ.​ഇ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ​െഎ​ഡ​ൻ​റി​റ്റി ആ​ൻ​റ്​ സി​റ്റി​സ​ൻ​ഷി​പ്പി​​െൻറ​ (​െഎ.​സി.​എ) വെ​ബ്​​സൈ​റ്റി​ൽ (smartservices.ica.gov.ae) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​നു​മ​തി നേ​ടി​യ ശേ​ഷം വേ​ണം ടി​ക്ക​റ്റെ​ടു​ക്കാ​ൻ. ​www.airindiaexpress.in എ​ന്ന വെ​ബ്​ സൈ​റ്റ്​ വ​ഴി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. അം​ഗീ​കൃ​ത ട്രാ​വ​ൽ ഏ​ജ​ൻ​റു​മാ​ർ, കാ​ൾ സ​െൻറ​ർ എ​ന്നി​വ മു​ഖേ​ന​യും ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. യാ​ത്ര​ക്കാ​ർ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു.​എ.​ഇ പു​റ​ത്തി​റ​ക്കി​യ ഡി.​എ​ക്​​സ്.​ബി സ്​​മാ​ർ​ട്ട്​ ആ​പ്പ്​ നി​ർ​ബ​ന്ധ​മാ​യും ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തി​രി​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹെ​ൽ​ത്ത്​ ഡി​ക്ല​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച്​​ ന​ൽ​ക​ണം. യാ​ത്ര​ക്ക്​ മു​ൻ​പ്​ കോ​വി​ഡ്​ നെ​ഗ​റ്റീ​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story