You are here

ദുബൈ വിമാനത്താവളത്തിൽ ശൈഖ്​ ഹംദാ​െൻറ സന്ദർശനം

  • വിമാനത്താവളത്തിലെ സജ്ജീകരണങ്ങൾ വിലയിരുത്തി

09:21 AM
08/07/2020
ദുബൈ വിമാനത്താവളം സന്ദർശിക്കാനായി ശൈഖ്​ ഹംദാൻ എത്തിയപ്പോൾ

ദുബൈ: സജീവമാകുന്ന ദുബൈ വിമാനത്താവളത്തിൽ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്തൂമി​​െൻറ സന്ദർശനം. യാത്രക്കാരെ വരവേൽക്കാൻ വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്ന സജ്ജീകരണങ്ങളും മുൻകരുതൽ നടപടികളും അദ്ദേഹം വിലയിരുത്തി. യാത്രക്കാർ എത്തുന്ന സ്​ഥലം, എമിഗ്രേഷൻ പോയൻറ്​, കോവിഡ്​ പരിശോധന കേന്ദ്രം എന്നിവയിൽ അദ്ദേഹം സന്ദർശനം നടത്തി.

മാസ്​ക്​ ധരിച്ച്​, സാമൂഹിക അകലം പാലിച്ചായിരുന്നു സന്ദർശനം. വർഷങ്ങളായി ദുബൈ വിമാനത്താവളം ലോകത്തിലെ ഒന്നാം നമ്പർ വിമാനത്താവളമാണെന്നും അസാധാരണ പ്രയത്​നത്തിലൂടെയാണ്​ ഇത്​ നിലനിർത്തുന്നതെന്നും ശൈഖ്​ ഹംദാൻ ട്വിറ്ററിൽ കുറിച്ചു. 
മുൻനിര സ്​ഥാനങ്ങളാണ്​ എപ്പോഴും നമ്മുടെ ലക്ഷ്യം. നമ്മുടെ കഴിവിൽ ശുഭാപ്​തിവിശ്വാസമുണ്ട്​. വിനോദസഞ്ചാര മേഖലയിൽ യു.എ.ഇയുടെ സ്​ഥാനം 
നിലനിർത്താൻ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ഹംദാൻ പറഞ്ഞു.  

Loading...
COMMENTS