Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവന്ദേഭാരത്​: ‘മിന്നൽ’...

വന്ദേഭാരത്​: ‘മിന്നൽ’ ടിക്കറ്റ്​ വിൽപന ആർക്ക്​ വേണ്ടി

text_fields
bookmark_border
വന്ദേഭാരത്​: ‘മിന്നൽ’ ടിക്കറ്റ്​ വിൽപന ആർക്ക്​ വേണ്ടി
cancel

ദുബൈ: സാധാരണക്കാർക്കും ജോലി നഷ്​ടപ്പെട്ടവർക്കും രോഗികൾക്കും ബുദ്ധിമുട്ടുന്നവർക്കും നാട്ടിലെത്താൻ വേണ്ടിയാണ്​ വന്ദേഭാരത്​ മിഷൻ ആരംഭിച്ചത്​. എന്നാൽ, വിമാനം വരുന്നതും പോകുന്നതും പാവപ്പെട്ടവർ മാത്രം അറിയുന്നില്ല എന്നതാണ്​ സത്യം. ടിക്കറ്റ്​ ബുക്കിങ്ങിന്​ മണിക്കൂറുകൾക്ക്​ മുമ്പ്​ വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ച്​ മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റ്​ വിറ്റഴിക്കുന്നതാണ്​ ഇപ്പോൾ കാണുന്ന രീതി. ചൊവ്വാഴ്​ച വൈകീട്ട്​ നാല്​ മണിക്ക്​ ടിക്കറ്റ്​ വിൽപന ആരംഭിക്കുന്ന വിവരം ഉച്ചക്ക്​ 12 മണിക്കാണ്​ ഇന്ത്യൻ കോൺസുലേറ്റി​​െൻറ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിക്കുന്നത്​. സോഷ്യൽ മീഡിയ തിരയാത്തവരും ഇന്ത്യൻ കോൺസുലേറ്റിനെ ഫോളോ ചെയ്യാത്തവരും ഇൗ വിവരം അറിഞ്ഞതേയില്ല. 

സാധാരണക്കാരും ​െതാഴിലാളികളുമെല്ലാം സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്നിരിക്കേ ആർക്കുവേണ്ടിയാണ്​ മിന്നൽ ടിക്കറ്റ്​ വിൽപന നടത്തിയതെന്ന ​േചാദ്യം ബാക്കി നിൽക്കുന്നു. വിവരം അറിഞ്ഞ്​ എയർ ഇന്ത്യയുടെ വെബ്​സൈറ്റിൽ കയറിയവർക്കാവ​െട്ട, ടിക്കറ്റ്​ കിട്ടിയതുമില്ല. ദുബൈയിൽ നിന്ന്​ ഡൽഹിയിലേക്കും ഷാർജയിൽ നിന്ന്​ ഇൻഡോർ, ശ്രീനഗർ, ചണ്ഡീഗഡ്​, അഹ്​മദാബാദ്​ എന്നിവിടങ്ങളിലേക്കും ജൂലൈ 11 മുതലുള്ള വിമാനങ്ങളുടെ ടിക്കറ്റാണ്​ എയർ ഇന്ത്യയുടെ വെബ്​സൈറ്റ്​ വഴി ചൊവ്വാഴ്​ച വിൽപനക്കെത്തിയത്​. എന്നാൽ, നാല്​ മണിക്ക്​ വെബ്​സൈറ്റിൽ കയറിയപ്പോൾ സൈറ്റ്​ കിട്ടുന്നില്ലായിരുന്നു.

15 മിനിറ്റ്​ കഴിഞ്ഞ്​ നോക്കിയപ്പോൾ ‘സോൾഡ്​ ഒൗട്ട്​’ എന്നാണ്​ കാണിക്കുന്നത്​. ഇൗ ടിക്കറ്റുകൾ ആരാണ്​ എടുത്തത്​ എന്നതിൽ ഒരു വ്യക്​തതയുമില്ല.ജൂലൈ മൂന്നിനും ‘മിന്നൽ’ ടിക്കറ്റ് വിൽപന നടന്നിരുന്നു. വൈകുന്നേരം നാല്​ മുതൽ ടിക്കറ്റ്​ വിൽക്കുമെന്ന അറിയിപ്പ്​ ഉച്ചയോടെയാണ്​ പ്രത്യക്ഷപ്പെട്ടത്​. എന്നാൽ, നാല്​ മണി മുതൽ ഒരു മണിക്കൂറോളം വെബ്​സൈറ്റ്​ ഹാങ്ങായിരുന്നു. സൈറ്റ്​ തിരിച്ചുവന്നപ്പോഴാവ​െട്ട, ടിക്കറ്റ്​ തീർന്നു. കേരളത്തിലേക്കുള്ള മൂന്ന്​ വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. നാലാം ഘട്ടത്തിൽ പ്രഖ്യാപിച്ച നാൽപതോളം വിമാനങ്ങളുടെ ടിക്കറ്റുകളിൽ ഭൂരിപക്ഷവും സാധാരണക്കാർ​ക്ക്​ ലഭിച്ചിട്ടില്ലെന്നതാണ്​ സത്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story