Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​സ​യും ബി​സി​ന​സ്​...

വി​സ​യും ബി​സി​ന​സ്​ ലൈ​സ​ൻ​സും വീ​ട്ടി​ലി​രു​ന്ന്​ നേ​ടാം; ഇ-​ഫ​സ്​​റ്റ്​ ബി​സി​ന​സ്​ ആ​പ് ഹി​റ്റാ​കു​ന്നു

text_fields
bookmark_border
വി​സ​യും ബി​സി​ന​സ്​ ലൈ​സ​ൻ​സും വീ​ട്ടി​ലി​രു​ന്ന്​ നേ​ടാം; ഇ-​ഫ​സ്​​റ്റ്​ ബി​സി​ന​സ്​ ആ​പ് ഹി​റ്റാ​കു​ന്നു
cancel

ദു​ബൈ: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളും വീ​ട്ടി​ലി​രു​ന്ന്​ ഒാ​ൺ​ലൈ​നി​ലൂ​ടെ ഒാ​ർ​ഡ​ർ ചെ​യ്ത്​ വ​രു​ത്തു​ന്ന​ത്​ ന​മ്മു​ടെ പ​തി​വാ​ണ്. വി​സ​ക​ളും ബി​സി​ന​സ്​ ലൈ​സ​ൻ​സു​ക​ളും മ​റ്റും ഒാ​ഫി​സ്​ കൗ​ണ്ട​റു​ക​ളി​ൽ ​അ​പേ​ക്ഷ ന​ൽ​കി നേ​ടി​യെ​ടു​ക്കു​ക​യാ​ണ്​ ന​മ്മു​ടെ ശീ​ലം. എ​ന്നാ​ൽ, ഇ​ട​പാ​ടു​ക​ൾ സ്​​മാ​ർ​ട്ട്​ രീ​തി​യി​ലാ​ക്കി വി​പ്ല​വം തീ​ർ​ക്കു​ന്ന ദു​ബൈ​യി​ൽ ഇൗ ​സേ​വ​ന​ങ്ങ​ളെ​ല്ലാം വീ​ട്ടി​ലി​രു​ന്ന്​ ​േന​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ്​ ഇ-​ഫ​സ്​​റ്റ്​ ബി​സി​ന​സ്​ ആ​പ്. ബി​സി​ന​സ്​ സെ​റ്റ്​ അ​പ്​ മാ​നേ​ജ്​​മ​​െൻറ്​ രം​ഗ​ത്തെ മു​ൻ​നി​ര സ്​​ഥാ​പ​ന​മാ​യ എ​മി​റേ​റ്റ്​​സ്​ ഫ​സ്​​റ്റ്​ ബി​സി​ന​സ്​ സ​ർ​വി​സി​​​െൻറ ഭാ​ഗ​മാ​ണ്​ ഇ-​ഫ​സ്​​റ്റ്​ ആ​പ്.   തു​ട​ക്ക​ത്തി​ൽ വി​സ സേ​വ​ന​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഫാ​മി​ലി വി​സ, സ്പൗ​സ് വി​സ, കി​ഡ്സ് വി​സ എ​ന്നി​വ​യെ​ല്ലാം  ഇ-​ഫ​സ്​​റ്റ്​ ആ​പ്പി​ലൂ​ടെ വീ​ട്ടി​ലി​രു​ന്ന്   നേ​ടാ​നാ​വും.

വി​സ അ​പേ​ക്ഷ​ക​ർ  ഫോ​ട്ടോ​യും മ​റ്റു വി​വ​ര​ങ്ങ​ളും ഫോ​ട്ടോ​യെ​ടു​ത്ത് വീ​ട്ടി​ലി​രു​ന്നു​ത​ന്നെ ആ​പ്പി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ദി​വ​സ​ങ്ങ​ൾ​ക്ക​കം  കൊ​റി​യ​ർ ഏ​ജ​ൻ​റ് നേ​രി​ട്ടെ​ത്തി രേ​ഖ​ക​ൾ ശേ​ഖ​രി​ച്ച്, ഡോ​ക്യു​മ​​െൻറ്​ സ്ലി​പ് കൈ​മാ​റും. സ്ലി​പ് കി​ട്ടി​യാ​ൽ അ​പേ​ക്ഷ​യു​ടെ സ്​​റ്റാ​റ്റ​സ്​ ആ​പ്പി​ലൂ​ടെ​ത​ന്നെ അ​ന്വേ​ഷി​ച്ച് ഉ​റ​പ്പു​വ​രു​ത്താം. എ​മി​ഗ്രേ​ഷ​ൻ ഒാ​ഫി​സി​ൽ പോ​വ​ലും ക്യൂ ​നി​ൽ​ക്ക​ലും രേ​ഖ​ക​ൾ എ​ത്തി​ച്ചു​കൊ​ടു​ക്ക​ലു​മെ​ല്ലാം പ​ഴ​ങ്ക​ഥ​യാ​വും.   ഭാ​വി​യി​ൽ പ​തി​മൂ​ന്നോ​ളം സ​ർ​വി​സു​ക​ൾ കൂ​ടി ഇ-​ഫ​സ്​​റ്റ്​  ആ​പ്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. ട്രേ​ഡ് ലൈ​സ​ൻ​സ് നേ​ടാ​നും നി​ല​വി​ലു​ള്ള ലൈ​സ​ൻ​സ്​ പു​തു​ക്കാ​നും മു​നി​സി​പ്പാ​ലി​റ്റി സേ​വ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​നും വൈ​കാ​തെ ഈ ​ആ​പ്പി​ലൂ​ടെ സാ​ധി​ക്കും.

ദു​ബൈ​യു​ടെ ദാ​ർ​ശ​നി​ക ഭ​ര​ണാ​ധി​കാ​രി​ക​ൾ ഡി​ജി​റ്റ​ൽ സാ​േ​ങ്ക​തി​ക വി​ദ്യ​ക്ക്​ ന​ൽ​കു​ന്ന പ്രാ​ധാ​ന്യ​ത്തി​നും ക​ട​ലാ​സ്​ ര​ഹി​ത ഇ​ട​പാ​ടു​ക​ളെ​ന്ന പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തി​നും ചു​വ​ടു​പി​ടി​ച്ചാ​ണ്​ ആ​പ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത​തെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ ഫ​സ്​​റ്റ്​  മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജ​മാ​ദ് ഉ​സ് പ​റ​യു​ന്നു. ആ​പ്പി​ൾ സ്​​റ്റോ​ർ, ഗൂ​ഗ്​​ൾ പ്ലേ ​സ്​​റ്റോ​ർ എ​ന്നി​വ വ​ഴി ഇ-​ഫ​സ്​​റ്റ്​ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ക്കാ​തെ​യും സ​മ​യം കൂ​ടു​ത​ൽ ചെ​ല​വി​ടാ​തെ​യും എ​ളു​പ്പ​ത്തി​ലും കു​റ​ഞ്ഞ ചെ​ല​വി​ലും ജ​ന​ങ്ങ​ളു​ടെ വി​സ, വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ സാ​ധ്യ​മാ​ക്കാ​ൻ  ഇ-​ഫ​സ്​​റ്റ്​ ആ​പ്​ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ അ​ണി​യ​റ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

 


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story