ശശി മടങ്ങുന്നു, നിങ്ങളുടെ കരുതലിൽ
text_fieldsദുബൈ: ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ പ്രവാസിയായ മാള സ്വദേശി ശശിയെക്കുറിച്ച് ഒരു ചെറിയ വാർത്ത നൽകിയിരുന്നു ഗൾഫ്മാധ്യമം. പൊടുന്നനെ ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് വീട്ടിൽ തനിച്ചായ മക്കളുടെ അരികിലേക്ക് ഇദ്ദേഹത്തെ എത്തിക്കാൻ വഴിയൊരുക്കണം എന്നായിരുന്നു വാർത്ത.
വാർത്ത കണ്ടയുടനെ എലൈറ്റ് ഗ്രൂപ് ഒാഫ് കമ്പനീസ് ജീവനക്കാരെ നാട്ടിലെത്തിക്കാൻ ഷാർജയിൽ നിന്ന് ഒരുക്കുന്ന ചാർേട്ടഡ് വിമാനത്തിൽ അദ്ദേഹത്തെ കൊണ്ടുപോകാൻ സന്നദ്ധത പ്രകടിപ്പിച്ചു.
എന്നാൽ യാത്രാ നിയന്ത്രണങ്ങളുള്ളതിനാൽ സാേങ്കതിക സൗകര്യം പരിഗണിച്ച് അബൂദബിയിൽ നിന്നുള്ള വിമാനങ്ങളിൽ പോകലായിരുന്നു സൗകര്യപ്രദം. റുവൈസിലെ മലയാളി സാമൂഹിക പ്രവർത്തകരും എംബസിയിൽ നിന്ന് വിളി എത്തിയതിനെ തുടർന്ന്, ടിക്കറ്റ് ഗൾഫ് മാധ്യമം-മീഡിയവൺ സംയുക്ത പദ്ധതിയായ മിഷൻ വിങ്സ് ഒാഫ് കംപാഷനിലൂടെ ലഭ്യമാക്കി.റുവൈസ് അഡ്നോക് മലയാളി കൂട്ടായ്മ ഗോൾഡൻ ആരോ ഇലക്ട്രോണിക്സ്, പേരുവെളിപ്പെടുത്തരുത് എന്ന് അഭ്യർഥിച്ച സഹൃദയർ എന്നിവരെല്ലാം സഹായങ്ങളും പിന്തുണയും നൽകി.
തെൻറയും കുടുംബത്തിെൻറയും ഒാർമകളിൽ റുവൈസിലെ അഡ്നോക് മലയാളി കൂട്ടായ്മയും ഗൾഫ് മാധ്യമവും പ്രാർഥനയും സഹായവും നൽകിയ മറ്റുള്ളവരും എന്നുമുണ്ടാവും എന്ന് വാക്കു പറഞ്ഞാണ് ശശി ഇന്ന്് വിമാനത്താവളത്തിലേക്ക് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
