Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ്​​വ്യാ​പ​നം...

കോ​വി​ഡ്​​വ്യാ​പ​നം ത​ട​യു​ന്ന​തി​നും  നി​രീ​ക്ഷ​ണ​ത്തി​നും സ്മാ​ർ​ട്ട് ഹെ​ൽ​മ​റ്റ്

text_fields
bookmark_border
കോ​വി​ഡ്​​വ്യാ​പ​നം ത​ട​യു​ന്ന​തി​നും  നി​രീ​ക്ഷ​ണ​ത്തി​നും സ്മാ​ർ​ട്ട് ഹെ​ൽ​മ​റ്റ്
cancel

ദു​ബൈ: കോ​വി​ഡ്​​വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ്പ​ർ​ക്കം​വ​ഴി അ​ണു​ബാ​ധ​യേ​ൽ​ക്കു​ന്ന​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും വൈ​റ​സ്ബാ​ധി​ത​രെ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യു​ന്ന​തി​നു​മാ​യി ദു​ബൈ​യി​ൽ സ്മാ​ർ​ട്ട് ഹെ​ൽ​മ​റ്റ് പു​റ​ത്തി​റ​ക്കി. ഡി.​പി വേ​ൾ​ഡി​െൻറ സേ​ഫ്റ്റി സൊ​ലൂ​ഷ​ൻ ദാ​താ​ക്ക​ളാ​യ വേ​ൾ​ഡ് സെ​ക്യൂ​രി​റ്റി​യാ​ണ് നൂ​ത​ന ഉ​പ​ക​ര​ണ​ത്തി​നു​പി​ന്നി​ൽ. കെ.​സി.​എ​ൻ 901എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ ഹെ​ൽ​മ​റ്റി​ന് നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളു​ണ്ടെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളി​ലെ​യും ഓ​ഫി​സു​ക​ളി​ലെ​യും സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ൾ ഹെ​ൽ​മ​റ്റ് അ​ണി​ഞ്ഞാ​ൽ, ഗാ​ർ​ഡു​ക​ൾ​ക്ക് മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രെ​യെ​ല്ലാം സ്പ​ർ​ശ​ന​ങ്ങ​ളി​ല്ലാ​തെ​ത​ന്നെ പ​രി​ശോ​ധി​ക്കാ​നു​കു​മെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​േ​ത്യ​ക​ത.

ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി കോ​വി​ഡ്ബാ​ധി​ത​രെ ക​ണ്ടെ​ത്താ​നും ഇ​തു​വ​ഴി കൂ​ടു​ത​ൽ സ​മ്പ​ർ​ക്ക​ത്തി​ൽ​നി​ന്ന് അ​വ​രെ മാ​റ്റി​നി​ർ​ത്താ​നും ഹെ​ൽ​മ​റ്റി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക്ക് സാ​ധി​ക്കും. സ്പ​ർ​ശ​ന​മി​ല്ലാ​തെ മ​റ്റു​ള്ള​വ​രെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നും വാ​ഹ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ ശ​രീ​ര താ​പ​നി​ല റോ​ഡി​ൽ​നി​ന്നു​കൊ​ണ്ടു​ത​ന്നെ രേ​ഖ​പ്പെ​ടു​ത്താ​നും സാ​ധി​ക്കും. വീ​ടി​ന​ക​ത്തും പു​റ​ത്തു​മു​ള്ള പെ​െ​ട്ട​ന്നു​ള്ള സ്ക്രീ​നി​ങ്ങാ​ണ് സ്മാ​ർ​ട്ട് ഹെ​ൽ​മ​റ്റ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന മ​റ്റൊ​രു സ​വി​ശേ​ഷ​ത. മാ​ത്ര​മ​ല്ല, വേ​ഗ​ത്തി​ൽ മു​ഖം തി​രി​ച്ച​റി​യ​ലും ഐ​ഡ​ൻ​റി​റ്റി പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നും ഹെ​ൽ​മ​റ്റി​ന് സാ​ധി​ക്കും. ‘നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്തി രാ​ജ്യ വീ​ണ്ടും തു​റ​ക്കു​ന്ന​തോ​െ​ട അ​ണു​ബാ​ധ സാ​ധ്യ​ത​യു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ൾ നി​രീ​ക്ഷി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്കാ​ണ് നാം ​എ​ത്തി​യി​ട്ടു​ള്ള​ത്. 

മ​ഹാ​മാ​രി​ക്ക് എ​തി​രാ​യ പോ​രാ​ട്ടം സ​ജീ​വ​മാ​യി​രി​ക്കു​ന്ന ഒ​രു സ​മ​യ​ത്ത് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, സ​മൂ​ഹ​ത്തെ സു​ര​ക്ഷി​ത​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യാ​ണ് ഏ​റ്റ​വും നൂ​ത​ന​വും സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​വു​മാ​യ ഇൗ ​ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് യു.​എ.​ഇ മേ​ഖ​ല​യി​ലെ ഡി.​പി വേ​ൾ​ഡ് സി.​ഇ.​ഒ​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ മു​ഹ​മ്മ​ദ് അ​ൽ മു​ല്ലെ പ​റ​ഞ്ഞു. വി​പ്ല​വ​ക​ര​മാ​യ ഇ​ത്ത​രം ഹെ​ഡ് ഗി​യ​ർ അ​ഡോ​പ്റ്റ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ന്ന യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ സു​ര​ക്ഷ സേ​വ​ന​ദാ​താ​വാ​യി ഇ​തോ​ടെ വേ​ൾ​ഡ് സെ​ക്യൂ​രി​റ്റി മാ​റി​ക്ക​ഴി​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ൾ​നീ​ണ്ട ഗ​വേ​ഷ​ണ​ത്തി​െൻറ​യും ന​വീ​ക​ര​ണ​ത്തി​െൻറ​യും ഫ​ല​മാ​ണ് ഇൗ ​ഉ​ൽ​പ​ന്ന​മെ​ന്നും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ദ്യ​സ്ഥാ​ന​ത്ത് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​ലാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ടു​പ്പ​മേ​റി​യ​തും എ​ന്നാ​ൽ ഭാ​രം കു​റ​ഞ്ഞ​തു​മാ​യ വ​സ്തു​ക്ക​ളാ​ൽ നി​ർ​മി​ച്ച ഇൗ ​ഉ​പ​ക​ര​ണം ഉ​യ​ർ​ന്ന​തും കൃ​ത്യ​ത​യു​ള്ള സെ​ൻ​സ​റു​ക​ൾ, പ്രോ​സ​സ​റു​ക​ൾ, ട്രാ​ൻ​സ്മി​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ല​ധി​ഷ്ഠി​ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story