Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​ഷ​ൻ ഫ്രൂ​ട്ടും...

പാ​ഷ​ൻ ഫ്രൂ​ട്ടും മു​ന്തി​രി​യും  വി​ള​വെ​ടു​ത്ത് ഹാ​ബി​റ്റാ​റ്റ് സ്കൂ​ള്‍

text_fields
bookmark_border
പാ​ഷ​ൻ ഫ്രൂ​ട്ടും മു​ന്തി​രി​യും  വി​ള​വെ​ടു​ത്ത് ഹാ​ബി​റ്റാ​റ്റ് സ്കൂ​ള്‍
cancel
camera_alt???????????????? ???????????? ?????????????? ?????? ?????????? ??????????????????????

അ​ജ്മാ​ന്‍: വി​ദ്യാ​ല​യ മു​റ്റ​ത്ത് പാ​ഷ​ന്‍ ഫ്രൂ​ട്ടും മു​ന്തി​രി​യും വി​ള​വെ​ടു​ത്ത് അ​ജ്മാ​ൻ ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ. വി​ദ്യാ​ർ​ഥി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ പാ​ഷ​ന്‍ ഫ്രൂ​ട്ടും മു​ന്തി​രി​യു​മാ​ണ്​ പ​ട​ർ​ന്നു​​പ​ന്ത​ലി​ച്ച​ത്. മ​രു​ഭൂ​മി​യി​ലെ കൊ​ടും​ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ലും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ട​ത്തി​യാ​ണ് വി​ള​വ് കൈ​വ​രി​ക്കാ​നാ​യ​ത്. മു​ന്തി​രി​യും പാ​ഷ​ൻ ഫ്രൂ​ട്ടും ക​ഴി​ഞ്ഞ​വ​ര്‍ഷ​ങ്ങ​ളി​ലും വി​ള​വെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഇ​ക്കു​റി ന​ല്ല വി​ള​വ് ല​ഭി​ച്ച​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഏ​റെ ഔ​ഷ​ധ​മൂ​ല്യ​മു​ള്ള വി​ഭ​വ​മാ​യ പാ​ഷ​ന്‍ ഫ്രൂ​ട്ടും മു​ന്തി​രി​യും ഗ​ൾ​ഫി​ൽ അ​പൂ​ർ​വ​മാ​യാ​ണ് ക​ണ്ടു വ​രു​ന്ന​ത്.

കോ​വി​ഡ്കാ​ല​ത്ത് ഓ​ൺ​ലൈ​ൻ ക്ലാ​സാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ വി​ള​വെ​ടു​പ്പ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ്ഥി​രം​പ​ഠ​ന വി​ഷ​യ​ങ്ങ​ളോ​ടൊ​പ്പം കൃ​ഷി​രീ​തി​ക​ളും പ​രി​ശീ​ലി​പ്പി​ക്കാ​നാ​യി നി​ര​വ​ധി വി​ഭ​വ​ങ്ങ​ൾ ഇ​വി​ടെ ന​ട്ടു വ​ള​ർ​ത്തു​ന്നു​ണ്ട്. കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ല്‍ ഇ​വ​ക്ക്​ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്‌. വി​റ്റു​കി​ട്ടു​ന്ന തു​ക സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കൈ​മാ​റു​ക​യാ​ണ് സ്കൂ​ളി​​െൻറ പ​തി​വ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യും സ​ന്ദ​ർ​ശ​ന​ത്തി​നും 06 731 5151, 054 480 6024 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story