Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ ക്രീ​ക്കി​ൽ...

ഷാ​ർ​ജ ക്രീ​ക്കി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
ഷാ​ർ​ജ ക്രീ​ക്കി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ക​ത്തി​ന​ശി​ച്ചു
cancel
camera_alt?????? ??????????? ???????????????? ????????????????????

ഷാ​ർ​ജ: ഷാ​ർ​ജ സൂ​ഖ് അ​ൽ​ജു​ബൈ​ലി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട ആ​റ്​ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സി​വി​ൽ ഡി​ഫ​ൻ​സ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. മ​രം​കൊ​ണ്ട് നി​ർ​മി​ച്ച ബോ​ട്ടു​ക​ളി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. 
സി​വി​ൽ ഡി​ഫ​ൻ​സി​െൻറ സ​മ​യോ​ജി​ത ഇ​ട​പെ​ട​ലാ​ണ് അ​പ​ക​ട​ത്തി​െൻറ വ്യാ​പ്തി കു​റ​ച്ച​ത്. കൂ​റ്റ​ൻ ജ​ല​പീ​ര​ങ്കി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യു​ടെ വ്യാ​പ​നം ചെ​റു​ത്ത​ത്. നി​ര​വ​ധി ബോ​ട്ടു​ക​ൾ ഇൗ ​സ്ഥ​ല​ത്തു​ത​ന്നെ നി​ർ​ത്തി​യി​ട്ടി​യി​രു​ന്നു. ഇ​ന്ധ​നം നി​റ​ക്കു​ന്ന പ​മ്പും തീ​പി​ടി​ത്തം ന​ട​ന്ന​തി​നു സ​മീ​പ​ത്താ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 

എ​ന്നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​ൻ തു​ട​ക്ക​ത്തി​ൽ ത​ന്നെ സി​വി​ൽ ഡി​ഫ​ൻ​സ് മു​ൻ​ക​രു​ത​ലെ​ടു​ത്ത​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മാ​ണ് വ​ഴി​മാ​റി​യ​ത്. മൂ​ന്നു ബോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​സ​മ​യം ബോ​ട്ടു​ക​ളി​ൽ നി​ര​വ​ധി പേ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​െ​ല്ല​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.  ബോ​ട്ടു​ക​ളു​ടെ അ​ക​ത്തു​വെ​ച്ച് പാ​ച​കം ചെ​യ്യ​ുന്ന​തും പു​ക​വ​ലി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​ത് പാ​ലി​ക്കാ​ത്ത​താ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​ന്ന​തെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​ർ സ​മി ഖ​മീ​സ് അ​ൽ ന​ഖ്​​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story