Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​വ...

ന​വ മാ​ധ്യ​മ​പ​ഠ​ന​ത്തി​ന്​  അ​ക്കാ​ദ​മി തു​റ​ന്നു 

text_fields
bookmark_border
ന​വ മാ​ധ്യ​മ​പ​ഠ​ന​ത്തി​ന്​  അ​ക്കാ​ദ​മി തു​റ​ന്നു 
cancel
camera_alt??.??.?? ?????? ?????????????? ????????????????????? ????? ??????????????????????? ?????? ???????????? ???? ????????? ??? ??????????????? ???? ???????? ????????????????? ??????????????????? ??????????? ??????????????????????????????????

ദു​ബൈ: ഫേ​സ്​​ബു​ക്കും ഗൂ​ഗ്​​ളും യൂ ​ട്യൂ​ബു​മെ​ല്ലാം പ​ല​ർ​ക്കും കു​ട്ടി​ക്ക​ളി​യാ​ണ്. എ​ന്നാ​ൽ, ഇ​വ​യെ ക്രി​യാ​ത്മ​ക​മാ​യി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച്​ പ​ഠി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ യു.​എ.​ഇ. ഇ​തി​​െൻറ ഭാ​ഗ​മാ​യി ന​വ മാ​ധ്യ​മ​പ​ഠ​ന​ത്തി​നാ​യി അ​ക്കാ​ദ​മി തു​റ​ന്നു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ‘ന്യൂ ​മീ​ഡി​യ അ​ക്കാ​ദ​മി’ തു​റ​ന്നു​കൊ​ടു​ത്ത​ത്. ഭാ​വി​യു​ടെ മാ​ധ്യ​മ​മാ​യ സോ​ഷ്യ​ൽ മീ​ഡി​​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ഗ്രാ​മു​ക​ളാ​ണ്​ അ​ക്കാ​ദ​മി​യി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. മി​ഡി​ൽ ഇൗ​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​രം​ഭം തു​ട​ങ്ങു​ന്ന​ത്. യു​വ​ജ​ന​ത​യെ ഡി​ജി​റ്റ​ൽ പൗ​ര​ന്മാ​രാ​യി വ​ള​ർ​ത്തു​ന്ന​തി​നും ഭാ​വി​കാ​ല​ത്തി​ന്​ അ​നു​യോ​ജ്യ​മാ​യ ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും ഇൗ ​കോ​ഴ്​​സു​ക​ൾ ഉ​പ​ക​രി​ക്കും. ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ര​ഗ​ല്​​ഭ​രാ​ണ്​ സി​ല​ബ​സും ക്ലാ​സു​ക​ളും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫേ​സ്​​ബു​ക്ക്​, ട്വി​റ്റ​ർ, ഗൂ​ഗ്​​ൾ, ലി​െ​ങ്ക​ഡി​ൻ എ​ന്നീ സോ​ഷ്യ​ൽ മീ​ഡി​യ ഭീ​മ​ന്മാ​രു​ടെ പ്ര​തി​നി​ധി​ക​ൾ​ അ​ധ്യാ​പ​ക​രാ​യി എ​ത്തും. 

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​വ​ഴി നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന അ​ക്കാ​ദ​മി​യു​ടെ പ്ര​ഖ്യാ​പ​നം ​ട്വി​റ്റ​റി​ലൂ​ടെ ശൈ​ഖ്​ മു​ഹ​മ്മ​ദാ​ണ്​ നി​ർ​വ​ഹി​ച്ച​ത്. ഒാ​ൺ​ലൈ​ൻ വ​ഴി​യാ​ണ്​ ക്ലാ​സ്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ണ്ട്​ പ്രോ​ഗ്രാ​മു​ക​ളാ​ണ്​ അ​ക്കാ​ദ​മി ന​ട​പ്പാ​ക്കു​ന്ന​ത്. സോ​ഷ്യ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ കെ​യ​ർ പ്രോ​ഗ്രാം ജൂ​ലൈ ഏ​ഴി​ന്​ ആ​രം​ഭി​ക്കും. ​േസാ​ഷ്യ​ൽ മീ​ഡി​യ എ​ക്​​സ്​​പ​ർ​ട്ട്​ ആ​ൻ​ഡ്​ മാ​നേ​ജേ​ഴ്​​സ്​ ഡ​വ​ല​പ്​​മ​െൻറ്​ പ്രോ​ഗ്രാം ആ​ഗ​സ്​​റ്റി​ലാ​ണ്​ തു​ട​ങ്ങു​ന്ന​ത്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്​, ക​ണ്ട​ൻ​റ്​ ക്രി​യേ​ഷ​ൻ എ​ന്നി​വ​യാ​ണ്​ മു​ഖ്യ പ​ഠ​ന​വി​ഷ​യം. യു​വാ​ക്ക​ളി​ലെ ന​വീ​ന ആ​ശ​യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പു​റം​ലോ​ക​ത്തെ​ത്തി​ക്കാ​നും അ​തു​വ​ഴി ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്ങി​​െൻറ സാ​ധ്യ​ത​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

പ്രോ​ഗ്രാം​ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ന്താ​രാ​ഷ്​​ട്ര അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള സ​ർ​ട്ടി​​ഫി​ക്കേ​റ്റ്​ ല​ഭി​ക്കും. ഇ​തോ​ടെ വി​വി​ധ ഡി​ജി​റ്റ​ൽ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ക്ക്​ അ​വ​സ​ര​മൊ​രു​ങ്ങും. ര​ണ്ടു​ മാ​സ​മാ​ണ്​ കോ​ഴ്​​സി​​െൻറ ദൈ​ർ​ഘ്യം. എ​ന്നാ​ൽ, മൂ​ന്ന്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി.  സ​ർ​ക്കാ​ർ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളി​ലും സ്വ​കാ​ര്യ മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും പ്രോ​ഗ്രാ​മി​ൽ ചേ​രാം. കോ​ഴ്​​സി​​െൻറ വി​വ​ര​ങ്ങ​ൾ www.newmediaacademy.ae എ​ന്ന വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഇ​തു​വ​ഴി​യാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​​യ്യേ​ണ്ട​ത്. അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യു​ടെ ഡി​ജി​റ്റ​ൽ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​ലെ​ബ്​ ഗാ​ർ​ഡ​ർ, ഡ്യൂ​ക്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ മാ​റ്റ്​ ബെ​യ്​​ലി, പ്ര​മു​ഖ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​ൻ ജു​വാ​ൻ പാ​േ​ബ്ലാ സാ​ഞ്ച​സ്​ തു​ട​ങ്ങി​യ​വ​രാ​ണ്​ ക​രി​ക്കു​ലം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story