ജോർജ് ഫ്ലോയ്ഡ് വീ ആർ സോറി, മാപ്പ് ചോദിച്ച് കെ.ജി. വിദ്യാർഥിയുടെ വിഡിയോ
text_fieldsദുബൈ: നോ വൈറ്റ്, നോ ബ്ലാക്ക്, ഒൺലി റെഡ്, ചോരയുടെ കളർ ചുവപ്പാണ്. േജാർജ് ഫ്ലോയ്ഡ് ഞങ്ങൾക്കു തെറ്റുപറ്റി, ഞങ്ങളോട് ക്ഷമിക്കണേ.. വര്‍ണ വെറി പൂണ്ട യു.എസ് െപാലീസുകാരൻ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ േജാർജ് ഫ്ലോയ്ഡിനോട് നമ്മളോരോരുത്തർക്കും വേണ്ടി മാപ്പു ചോദിക്കുകയാണ് യു.എ.ഇയിൽ യു.കെ.ജി വിദ്യാർഥിയായ ആഷിഷ് പത്മ. മറ്റൊരു വ്യത്യസ്ത സംഭവം വിശദീകരിച്ചാണ് ആഷി തെൻറ യുട്യൂബ് വിഡിയോയിലൂടെ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നത്.
ശ്വാസതടസ്സം നേരിട്ട ഒരു പിഞ്ചു കുഞ്ഞിനെ ശുശ്രൂഷ നൽകി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്ന യു.എസ് പൊലീസുകാരുടേതാണ് ആദ്യ ദൃശ്യങ്ങൾ. ആ കാഴ്ച തന്നെ ഏറെ സന്തോഷവാനാക്കി എന്നു പറയുന്ന ആഷിഷ് പിന്നീട് ജോർജ് ഫ്ലോയ്ഡിനെതിരെ നടന്ന ക്രൂരതയുടെ ചിത്രങ്ങൾ കാണിച്ച ശേഷമാണ് മാപ്പു പറയുന്നത്. നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ എന്ന നാടന്‍ പാട്ടുപാടിയാണ് വിഡിയോ അവസാപ്പിക്കുന്നത്.
സംവിധായകയും ക്ലബ് എഫ്.എം ചാനലിലെ മാധ്യമ പ്രവർത്തകയുമായ മിനി പത്മയുടെയും മാധ്യമ-ചലച്ചിത്ര പ്രവർത്തകൻ ഷാജി പട്ടണത്തിെൻറയും മകനാണ്. കൈ കഴുകലിെൻറ പ്രാധാന്യം വിശദീകരിക്കുന്ന ആഷിഷിെൻറ ബ്രേക് ദ ചെയിൻ വിഡിയോ നേരത്തേ സമൂഹമാധ്യമങ്ങളിൽ ൈവറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
