മോഷ്ടിച്ച കാറുമായി കള്ളൻ കറങ്ങി; വിദേശത്ത് കുടുങ്ങിയ വാഹന ഉടമ പിഴ കണ്ട് ഞെട്ടി
text_fieldsഷാർജ: ഷാർജയിൽ നിർത്തിയിട്ട വാഹനത്തിന് പിഴയടക്കണമെന്നാവശ്യപ്പെട്ട് പൊലീസിെൻറ അറിയിപ്പ് കിട്ടിയതോടെയാണ് വിദേശത്തുള്ള വാഹന ഉടമ തെൻറ കാർ മോഷണം പോയ വിവരം അറിയുന്നത്. ഒന്നിന് പുറകെ ഒന്നായി പിഴയടക്കാനുള്ള സന്ദേശങ്ങൾ വന്നതോടെയാണ് സുഹ്യത്തുക്കളോട് വാഹനത്തെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. കാർ മോഷ്ടിക്കപ്പെട്ടതായി സുഹൃത്തുക്കൾ വിളിച്ചറിയുേമ്പാഴേക്കും പിഴ 6000 ദിർഹം കടന്നിരുന്നു. ഉടൻ ഷാർജ പൊലീസിന് വാഹനം മോഷണം പോയതു കാണിച്ചു ട്വീറ്റ് ചെയ്തു.
അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടാൻ പൊലീസ് നിർദേശിച്ചു. എന്നാൽ, താൻ വിദേശത്താണെന്നും സഹായിക്കണമെന്നും അറിയിച്ചതോടെ പൊലീസ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയിഫ് മുഹമ്മദ് അൽ സഅരി അൽ ഷംസിയുടെ നിർദേശ പ്രകാരം വാഹനം കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. കുറ്റവാളികളോട് ഒരുവിധ അനുകമ്പയും കാണിക്കില്ലെന്നും ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും അൽ ഷംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
