Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൈലിങ് ഫൗണ്ടേഷൻ...

പൈലിങ് ഫൗണ്ടേഷൻ ജോലിക്കിടെ അപകടം; കൊല്ലം സ്വദേശി മരിച്ചു 

text_fields
bookmark_border
പൈലിങ് ഫൗണ്ടേഷൻ ജോലിക്കിടെ അപകടം; കൊല്ലം സ്വദേശി മരിച്ചു 
cancel
camera_alt??????????? ?????

അ​ബൂ​ദ​ബി: സാ​ദി​യാ​ത്ത് ദ്വീ​പി​ലെ നി​ർ​മാ​ണ സൈ​റ്റി​ൽ പൈ​ലി​ങ് ഫൗ​ണ്ടേ​ഷ​ൻ ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം തൃ​ക്കാ​രു​വ പ്രാ​ക്കു​ളം നെ​ടി​യ​ത്ത് യേ​ശു​ദാ​സ​ൻ മാ​ത്യു​വി​​െൻറ മ​ക​ൻ യേ​ശു​ദാ​സ് ലാ​ലു (52) ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നാ​യ ത​മി​ഴ്‌​നാ​ട് നാ​ഗ​പ​ട്ട​ണം മൈ​ലാ​ടു​ത്തു​റൈ ത​ലൈ​ഗ​ണി​യു​രു ന്യൂ ​സ്ട്രീ​റ്റി​ൽ സ​മ്പ​ന്ത​മി​​െൻറ മ​ക​ൻ അ​മ്പ​ഴ​ക​നെ (30) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ അ​ബൂ​ദ​ബി ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30നാ​ണ്​ അ​പ​ക​ടം. മു​സ​ഫ കേ​ന്ദ്ര​മാ​യ നെ​യ്തി​ൽ​സ് എ​ക്‌​സ​പെ​ർ​ട്‌​സ് മാ​ൻ​പ​വ​ർ സ​ർ​വി​സ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണി​വ​ർ.

അ​മ്പ​ഴ​ക​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ബു​ധ​നാ​ഴ്ച അ​ബൂ​ദ​ബി ശൈ​ഖ് ഷ​ഖ്ബൂ​ത്ത് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്ക് മാ​റ്റി.   യേ​ശു​ദാ​സി​​െൻറ മൃ​ത​ദേ​ഹം അ​ബൂ​ദ​ബി ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്: എ​ലി​സ​ബ​ത്ത്. ഭാ​ര്യ: ര​ജി​ല നെ​ട്ടു. മ​ക്ക​ൾ: സി​നി സ​ലോ​മി (ര​ണ്ടാം വ​ർ​ഷ എ​ൽ​എ​ൽ.​ബി വി​ദ്യാ​ർ​ഥി​നി), സി​ജി സ​ലോ​മി (എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി). അ​ബൂ​ദ​ബി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story