ചൂട് കൂടുന്നു; ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം
text_fieldsദുബൈ: വേനൽകാലമെത്തിയതോടെ തൊഴിലാളികൾക്ക് ഉച്ച വിശ്രമ സമയം അനുവദിച്ച് യു.എ.ഇ. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ജോലി സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. ഇൗ ദിവസങ്ങളിൽ ഉച്ചക്ക് 12.30 മുതൽ മൂന്ന് മണി വരെ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണമെന്ന് മാനുഷിക ശേഷി വകുപ്പ് മന്ത്രി നാസിർ ബിൻ താനി അൽ ഹംലി അറിയിച്ചു. എന്നാൽ, എമർജൻസി മേഖലയിൽ ജോലി ചെയ്യുന്നവരെ ഇതിൽ നിെന്നാഴിവാക്കിയിട്ടുണ്ട്.
ഇത്തരം തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കുടിവെള്ളവും പ്രാഥമ ശുശ്രൂഷക്കുള്ള സൗകര്യവും കോവിഡ് പ്രതിരോധ സംവിധാനവും ഇവർക്കായി ഒരുക്കണം. ഇടവേള സമയത്ത് വെയിൽ ഏൽക്കാതെ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിന് സൗകര്യം ഒരുക്കണം. എട്ട് മണിക്കൂറിൽ കൂടുതൽ തൊഴിലാളികളെ ജോലി െചയ്യിപ്പിച്ചാൽ അതിന് ശേഷം വരുന്ന ഒാരോ മണിക്കൂറും അധിക ജോലി സമയമായി പരിഗണിക്കും. നിബന്ധനകൾ ലംഘിച്ചാൽ 5,000 മുതൽ 50,000 ദിർഹം വരെ പിഴ അടക്കേണ്ടി വരുമെന്നും നിർദേശിച്ചു.
അടുത്ത ദിവസങ്ങളിൽ യു.എ.ഇയിൽ ചൂട് കൂടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ േകന്ദ്രം അറിയിച്ചിരുന്നു. അബൂദബിയിൽ 43 ഡിഗ്രി വരെയും ദുബൈയിൽ 41 ഡിഗ്രി വരെയും കൂടുമെന്നാണ് അറിയിപ്പ്. നിലവിൽ ശരാശരി 38 ഡിഗ്രിയാണ് ചൂട് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
