Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമി​ഷ​ൻ...

മി​ഷ​ൻ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു, പ​രി​ഹാ​രം യാ​​​ത്രാ​വി​മാ​ന സ​ർ​വി​സ്​

text_fields
bookmark_border
മി​ഷ​ൻ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു,  പ​രി​ഹാ​രം യാ​​​ത്രാ​വി​മാ​ന സ​ർ​വി​സ്​
cancel
camera_alt???????????????? ???????????? ????? ??????????????????????? ???????? ?????????????

ദു​ബൈ: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ ഭാ​ര​ത്​ മി​ഷ​ൻ ഒ​രു​മാ​സ​ത്തോ​ട​ടു​ക്കു​േ​മ്പാ​ൾ പ​ത്തു​ ശ​ത​മാ​നം പേ​രെ പോ​ലും നാ​ട്ടി​ലെ​ത്തി​ക്കാ​നാ​വാ​തെ മി​ഷ​ൻ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. യു.​എ.​ഇ​യി​ൽ മാ​ത്രം 2.5 ല​ക്ഷം പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കാ​ത്തി​രി​ക്കു​േ​മ്പാ​ൾ ഇ​തു​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്​ 15,000 പേ​ർ മാ​ത്ര​മാ​ണ്. കേ​ന്ദ്രം ഏ​ർ​പെ​ടു​ത്തി​യ 80 പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ലും ഒ​മ്പ​ത്​ ചാ​ർ​േ​ട്ട​ർ​ഡ്​ വി​മാ​ന​ങ്ങ​ളി​ലു​മാ​യാ​ണ്​ ഇ​ത്ര​യും ​പേ​ർ എ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി 30ഒാ​ളം വി​മാ​ന​ങ്ങ​ൾ കൂ​ടി സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. 

കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യോ യാ​ത്രാ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക​യോ ചെ​യ്​​തി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ലും അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്കു​പോ​ലും നാ​ട​ണ​യാ​ൻ ക​ഴി​യി​ല്ല. യാ​ത്ര വി​മാ​ന സ​ർ​വി​സ്​ ഉ​ട​ൻ തു​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പ്ര​വാ​സി​ക​ൾ ദി​വ​സ​ങ്ങ​ൾ ത​ള്ളി​നീ​ക്കു​ന്ന​ത്. ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ചാ​ർ​േ​ട്ട​ർ​ഡ്​ വി​മാ​ന​ങ്ങ​ളി​ലും ഇ​വ​ർ ചെ​റു​ത​ല്ലാ​ത്ത പ്ര​തീ​ക്ഷ വെ​ച്ചു​പു​ല​ർ​ത്തു​ന്നു​ണ്ട്. വി​സ പി​ഴ​യ​ട​ക്കാ​നു​ള്ള​വ​ർ​ ആ​ഗ​സ്​​റ്റ്​ 18ന​കം രാ​ജ്യം വി​ട്ടാ​ൽ പി​ഴ അ​ട​ക്കേ​ണ്ട​തി​ല്ല എ​ന്ന്​ യു.​എ.​ഇ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മി​ഷ​ൻ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യാ​ൽ ഇൗ ​സ​മ​യ​ത്തി​നു​ള്ളി​ൽ നാ​ട​ണ​യാ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ർ. ഇ​തേ തു​ട​ർ​ന്ന്​ we want more flight to india എ​ന്ന ഹാ​ഷ്​ ടാ​ഗി​ൽ പ്ര​വാ​സി​ക​ൾ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ദി​വ​സ​​ങ്ങ​ൾ നീ​ണ്ട മു​റ​വി​ളി​ക്കൊ​ടു​വി​ൽ മേ​യ്​ ഏ​ഴി​നാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന​വാ​തി​ൽ തു​റ​ന്ന​ത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ ഇ​തു​വ​രെ 57 വി​മാ​ന​ങ്ങ​ളി​ലാ​യി 10,271 പേ​രാ​ണ്​ നാ​ട​ണ​ഞ്ഞ​ത്. അ​ബൂ​ദ​ബ​യി​ൽ നി​ന്ന് 23 വി​മാ​ന​ങ്ങ​ളി​ലാ​യി​ 4074 പേ​രും പ​റ​ന്നു. ഇ​തി​ന്​ പു​റ​മെ ചാ​ർ​േ​ട്ട​ർ​ഡ്​ വി​മാ​ന​ങ്ങ​ളി​ലാ​യി 1568 തൊ​ഴി​ലാ​ളി​ക​ളെ​യും നാ​ട്ടി​ലെ​ത്തി​ച്ചു. മി​ഷ​​െൻറ മൂ​ന്നാം ഘ​ട്ടം വ്യാ​ഴാ​ഴ്​​ച പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ യു.​എ.​ഇ​യി​ൽ നി​ന്ന്​ ഇ​ന്ത്യ​യി​ലെ​ത്തി​യ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 114 ആ​കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story