Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ലെ...

റാ​സ​ല്‍ഖൈ​മ​യി​ലെ വാ​ഹ​ന ന​മ്പ​ര്‍ ​ േപ്ല​റ്റു​ക​ള്‍ക്ക്​ ഇ​നി പു​തി​യ മു​ഖം

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ലെ വാ​ഹ​ന ന​മ്പ​ര്‍ ​ േപ്ല​റ്റു​ക​ള്‍ക്ക്​ ഇ​നി പു​തി​യ മു​ഖം
cancel
camera_alt????????????????? ??????????? ??????????????? ?????? ????????? ?????????????????? ????????? ????????????????????? ?????? ???????????????? ???. ???????????? ?????? ????? ???????? ???????????????????

റാ​സ​ല്‍ഖൈ​മ: വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി പു​തു​താ​യി രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത ന​മ്പ​ര്‍ ​േപ്ല​റ്റു​ക​ളു​ടെ വി​ത​ര​ണം റാ​സ​ല്‍ഖൈ​മ​യി​ല്‍ തു​ട​ങ്ങി. അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി​യി​ല്‍ ആ​ക​ര്‍ഷ​ക​മാ​യ രീ​തി​യി​ല്‍ സം​വി​ധാ​നി​ച്ച ന​മ്പ​ര്‍ ​േപ്ല​റ്റു​ക​ള്‍ ര​ണ്ട് മാ​സം മു​മ്പാ​ണ് അ​ധി​കൃ​ത​ര്‍ അ​വ​ത​രി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച റാ​ക് വെ​ഹി​ക്കി​ള്‍ വി​ല്ലേ​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സെ​ന്‍ട്ര​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹു​മൈ​ദി പു​തി​യ ന​മ്പ​ര്‍ ​േപ്ല​റ്റ് ഉ​പ​ഭോ​ക്താ​വി​ന് ന​ല്‍കി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ര​ജി​സ്ട്രേ​ഷ​ന്‍ കാ​ലാ​വ​ധി ക​ഴി​യു​ന്ന മു​റ​ക്ക് പു​തി​യ ഡി​സൈ​നി​ലു​ള്ള ന​മ്പ​ര്‍ ​േപ്ല​റ്റു​ക​ളാ​ണ് ഇ​നി അ​നു​വ​ദി​ക്കു​ക. കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​വ മാ​റ്റു​മ്പോ​ഴും പു​തി​യ രീ​തി​യി​ലു​ള്ള​ത് അ​നു​വ​ദി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് വെ​ഹി​ക്കി​ള്‍ വി​ല്ലേ​ജി​​െൻറ പ്ര​വ​ര്‍ത്ത​നം. വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ള്‍ക്കും വി​ല്ലേ​ജു​മാ​യി ബ​ന്ധ​പ്പെ​ടാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story