കോവിഡുള്ളവർ ആപ് ഡൗൺലോഡ് ചെയ്യണം; ഇല്ലെങ്കിൽ പിഴ
text_fieldsദുബൈ: കോവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പിഴകൾ പുതുക്കി യു.എ.ഇ. കോവിഡുള്ളവരെ തിരിച്ചറിയാൻ തയാറാക്കിയ ട്രേസ് കോവിഡ് ആപ് ഡൗൺലോഡ് ചെയ്യാത്ത കോവിഡ് ബാധിതരിൽനിന്ന് ഉൾപ്പെടെ പിഴ ഇൗടാക്കാനാണ് പുതിയ തീരുമാനം. 500 മുതൽ 50,000 ദിർഹം വരെ പിഴയീടാക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. പുതുക്കിയ ഫൈനുകൾ ചുവടെ...
നിരോധനം ലംഘിച്ച് സ്കൂൾ, ജിം, തിയറ്റർ, പാർക്ക്, പൂൾ എന്നിവ അനുവദനീയമല്ലാത്ത സമയത്ത് പ്രവർത്തിച്ചാൽ 50,000 ദിർഹം പിഴ
കോവിഡ് സ്ഥിരീകരിച്ചവരെ തിരിച്ചറിയാനുള്ള മൊബൈൽ ആപ് കോവിഡ് ബാധിച്ച എല്ലാവരും ഡൗൺലോഡ് ചെയ്യണം (രോഗമുക്തർ ഉൾപ്പെടെ). അല്ലാത്തവർക്ക് 10,000 ദിർഹം പിഴ
ഇൗ ആപ് ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ 20,000 ദിർഹം പിഴ
നിർദിഷ്ട സ്ഥലങ്ങളിൽ തെർമൽ കാമറ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്ക് 20,000 ദിർഹം പിഴ
പാർട്ടിയോ കൂടിച്ചേരേലാ ഒരുക്കിയാൽ ആതിഥേയന് 10,000 ദിർഹം, അതിഥികൾക്ക് 5000 ദിർഹം വീതം
കാറിൽ മൂന്നിൽ കൂടുതൽ ആളുകൾ സഞ്ചരിച്ചാൽ 3000 ദിർഹം
കാറിൽ മാസ്ക്കില്ലാതെ സഞ്ചരിച്ചാൽ 3000 ദിർഹം
ജോലിസ്ഥലത്ത് മാസ്ക്കില്ലെങ്കിൽ സ്ഥാപന ഉടമക്ക് 5000 ദിർഹം, ജീവനക്കാർക്ക് 500 ദിർഹം
30 ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ ജോലിക്ക് നിയോഗിച്ചാൽ 3000 ദിർഹം
റസ്റ്റാറൻറുകളിലും ഷോപ്പുകളിലൂം സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ സ്ഥാപന ഉടമക്ക് 5000 ദിർഹം, ഉപഭോക്താവിന് 3000 ദിർഹം
സമയപരിധി കഴിഞ്ഞും സ്ഥാപനം പ്രവർത്തിച്ചാൽ 5000 ദിർഹം
കോവിഡ് പരിശോധിക്കണമെന്ന അധികൃതരുടെ ആവശ്യം നിഷേധിച്ചാൽ 5000 ദിർഹം
രണ്ടാഴ്ചക്ക് ശേഷമുള്ള കോവിഡ് പരിശോധന നിഷേധിച്ചാൽ 1000 ദിർഹം
അണുനശീകരണ സമയത്ത് പുറത്തിറങ്ങിയാൽ 3000 ദിർഹം (രാത്രി എട്ട് മുതൽ രാവിലെ ആറുവരെ)
സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് 30,000 ദിർഹം. പഠിക്കാൻ എത്തുന്നവർക്ക് 20,000 ദിർഹം
ഒരു എമിറേറ്റിൽനിന്ന് മറ്റൊരു എമിറേറ്റിലേക്ക് പോകുന്ന തൊഴിലാളികൾക്ക് 10,000 ദിർഹം പിഴ. കൂടാതെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും
ക്വാറൻറീൻ ലംഘിച്ചാൽ 50,000 ദിർഹം
വീണ്ടും ആവർത്തിച്ചാൽ ഒരുലക്ഷം ദിർഹം പിഴയും ആറുമാസം വരെ തടവും
നിയമലംഘനങ്ങൾ ആവർത്തിച്ചാൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരും