Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ 242...

ദു​ബൈ​യി​ൽ 242 യാ​ച​ക​ർ കൂ​ടി പി​ടി​യി​ൽ

text_fields
bookmark_border
ദു​ബൈ​യി​ൽ 242 യാ​ച​ക​ർ കൂ​ടി പി​ടി​യി​ൽ
cancel

ദു​ബൈ: പു​ണ്യ​മാ​സ​ത്തി​ൽ അ​ധി​ക​രി​ച്ചു​വ​രു​ന്ന ഭി​ക്ഷാ​ട​ന​ത്തി​ന് ത​ട​യി​ടു​ന്ന​തി​നാ​യി പൊ​ലീ​സ് ആ​രം​ഭി​ച്ച ഭി​ക്ഷാ​ട​ന വി​രു​ദ്ധ പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 242 യാ​ച​ക​ർ ദു​ബൈ​യി​ൽ പി​ടി​യി​ലാ​യി. പ​ദ്ധ​തി​യി​ലെ പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ രാ​ജ്യ​ക്കാ​രാ​യ യാ​ച​ക​രെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ദു​ബൈ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ 143 പു​രു​ഷ​ന്മാ​രും 21  സ്ത്രീ​ക​ളു​മു​ണ്ട്. ന​ട​ന്നു​വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രും വ​ഴി​വാ​ണി​ഭ​ക്കാ​രു​മാ​യി 78 പേ​രും പി​ടി​യി​ലാ​യ​താ​യി ദു​ബൈ പൊ​ലീ​സി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റ വി​രു​ദ്ധ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ അ​ലി സ​ലേം അ​ൽ ഷം​സി പ​റ​ഞ്ഞു.

ദു​ബൈ​യി​ലെ ഭി​ക്ഷാ​ട​ന ഹോ​ട്സ്‌​പോ​ട്ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ന​ട​ത്തി​യ കാ​മ്പ​യി​നി​ലാ​ണ് ഇ​ത്ര​യും പേ​രെ പി​ടി​കൂ​ടി​യ​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും ഭി​ക്ഷാ​ട​ക​രെ ക​ണ്ടെ​ത്തി​യ​ത്. റ​മ​ദാ​ൻ മാ​സ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും വി​കാ​രം ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് അ​ൽ ഷം​സി ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ല്ലാ​ത്ത​പ​ക്ഷം ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ‍യ​മാ​കേ​ണ്ടി വ​രും. 

പ​ണ​വും മ​റ്റും ന​ൽ​കി യാ​ച​ക​രെ സ​ഹാ​യി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പൊ​തു​ജ​ന​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. ചാ​രി​റ്റ​ബി​ൾ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​യി, ഭി​ക്ഷാ​ട​നം തു​ട​രു​ന്ന​വ​രെ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​മി​റേ​റ്റി​ലെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് യാ​ചി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി​യാ​ൽ 901 എ​ന്ന ന​മ്പ​റി​ലോ ദു​ബൈ പൊ​ലീ​സ് ആ​പ് ‘പൊ​ലീ​സ് ഐ’ ​വ​ഴി​യോ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​ൽ ഷം​സി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story