യു.എ.ഇക്ക് ആശ്വാസം; മരണം കുറയുന്നു, രോഗമുക്തർ കൂടുന്നു
text_fieldsദുബൈ: ലോകം മുഴുവൻ കോവിഡ് വ്യാപിക്കുേമ്പാഴും യു.എ.ഇയിൽ നിന്ന് കേൾക്കുന്നത് ആശ്വാസവാർത്തകൾ. നാലുദിവസമായി മരണനിരക്ക് ഗണ്യമായി കുറഞ്ഞതും രോഗമുക്തർ കൂടുന്നതും പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാണ് പകരുന്നത്. കഴിഞ്ഞയാഴ്ച വരെ ദിവസവും പത്തിലേറെ മരണം സ്ഥിരീകരിച്ച സ്ഥാനത്ത് ഇന്നലെ മരിച്ചത് രണ്ടുപേർ മാത്രമാണ്. തിങ്കൾ (മൂന്ന്), ചൊവ്വ (രണ്ട്), ബുധൻ (മൂന്ന്) എന്നിങ്ങനെയാണ് മരണനിരക്ക്. മലയാളികളുടെ മരണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് രോഗം സ്ഥിരീകരിച്ച് മൂന്നര മാസം പിന്നിടുേമ്പാഴും മരണ സംഖ്യ 208 മാത്രമാണ്. ഇതിനുശേഷം രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ മരണവും രോഗബാധിതരും കുതിച്ചുയരുേമ്പാഴാണ് യു.എ.ഇക്ക് കോവിഡിനെ പിടിച്ചുകെട്ടാനായത്. അതേസമയം, ദിവസവും 500ലേറെ പേരാണ് രോഗമുക്തരാകുന്നത്. ആറ് ദിവസത്തിനിടെ 3091 പേരാണ് സുഖം പ്രാപിച്ചത്. ഇന്നലെ മാത്രം 407 പേർ രോഗവിമുക്തി നേടി. ഇതുവരെ 6930 പേർ ആശുപത്രി വിട്ടു. രോഗബാധിതരിൽ 25 ശതമാനത്തിലേറെ പേരും സുഖം പ്രാപിച്ചത് നല്ല സൂചനയാണ് നൽകുന്നത്. 21,084 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 13946 പേർ ഇപ്പോഴും ക്വാറൻറീനിലുണ്ട്.
ദിവസവും 600ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ, ഇതിൽ ഭൂരിപക്ഷവും ഒരു ചികിത്സിയുമില്ലാതെതന്നെ സുഖപ്പെടുന്നുണ്ട്. വീടുകളിൽ വിശ്രമിക്കാനാണ് ആരോഗ്യ വകുപ്പ് ഇവർക്ക് നൽകുന്ന നിർദേശം. മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും രോഗലക്ഷണങ്ങൾ കൂടുതലായി കാണിക്കുന്നവരെയുമാണ് പ്രധാനമായും ആശുപത്രികളിലേക്ക് മാറ്റുന്നത്. ദിവസവും 30000- 40000 പേരെ പരിശോധനക്ക് ഹാജരാക്കുന്നുണ്ട്്. ഇതുവരെ 15 ലക്ഷം പേരെയാണ് പരിശോധിച്ചത്. ജനസംഖ്യയുടെ 15 ശതമാനം പേരെയും പരിശോധിച്ചതും യു.എ.ഇയുടെ നേട്ടമായി വിലയിരുത്തുന്നു. ഇമറാത്തി പൗരന്മാർക്ക് പരിശോധന സൗജന്യമാക്കിയതായി യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ, രോഗലക്ഷണമുള്ളവർ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്കും സർക്കാർ കേന്ദ്രങ്ങളിൽ പരിശോധന സൗജന്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
