മൂന്നാം വിമാനവും നാട്ടിലെത്തി
text_fieldsദുബൈ: കേരളത്തിേലക്കുള്ള പ്രവാസികളുമായി യു.എ.ഇയിൽ നിന്നുള്ള മൂന്നാം വിമാനം ദുബൈ വിമാനത്താവളത്തിൽനിന്ന് പറന്നു. ഉച്ചക്കുശേഷം മൂന്നു മണിയോടെ പുറപ്പെട്ട വിമാനം രാത്രി എട്ടാേടെ നെടുമ്പാശ്ശേരിയിലെത്തി. 177 യാത്രക്കാരും ഒരു കുഞ്ഞുമാണ് വിമാനത്തിലുള്ളത്. 30 ഗർഭിണികളും ഉൾപ്പെടുന്നു. യു.എ.ഇയിൽനിന്ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച പുറപ്പെടും. ഇതുവരെ 532 പേരെയാണ് കേരളം വഴി നാട്ടിലെത്തിച്ചത്. ആദ്യ ദിനത്തിൽ രണ്ടു വിമാനങ്ങളിലായി 354 പേരെ കൊച്ചിയിലും കോഴിക്കോട്ടും എത്തിച്ചിരുന്നു. ഇതിന് പുറമെ 170 യാത്രക്കാരുമായി ഹൈദരാബാദ് വിമാനം അബൂദബി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടു. ഇതുവരെ യു.എ.ഇയിൽനിന്ന് ആറു വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്.
കഴിഞ്ഞ ദിവസം ചെന്നൈയിലേക്കും ലഖ്നോവിലേക്കും വിമാനം സർവിസ് നടത്തിയിരുന്നു. 1100ഒാളം ഇന്ത്യക്കാരെയാണ് ഇതുവരെ യു.എ.ഇയിൽനിന്ന് നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച നാട്ടിലേക്ക് തിരിച്ചവരിൽ രോഗം ബാധിച്ചവരും ജോലി നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരും ഗർഭിണികളും ഉൾപ്പെടുന്നു. ആരുടെയെങ്കിലും യാത്ര മുടങ്ങിയാൽ പകരക്കാരായി ഉൾപ്പെടുത്തുന്നതിന് 11 ഗർഭിണികളെ വെയിറ്റിങ് ലിസ്റ്റിൽ ചേർത്തിരുന്നു. ട്രാൻസിസ്റ്റ് വിസയിലെത്തി 55 ദിവസമായി ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ ജോസ് പോൾ, പിസാറോ ആന്ദ്രേ എന്നിവരും കൊച്ചി വിമാനത്തിൽ ഇടംപിടിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളെ ആദ്യ ദിവസംതന്നെ നാട്ടിലെത്തിച്ചിരുന്നു. ഇവർ ഇപ്പോൾ കോഴിക്കോട്ട് ക്വാറൻറീനിൽ കഴിയുകയാണ്. ഇവർക്കൊപ്പം കുടുങ്ങിയ ഹൈദരാബാദ് സ്വദേശികളും തിങ്കളാഴ്ച നാട്ടിലെത്തി.
ഭർത്താവ് നാട്ടിലേക്ക് തിരിച്ചതിനെ തുടർന്ന് ഇവിടെ ഒറ്റപ്പെട്ടുപോയ മീനു വിൻസൻറ് എന്ന നഴ്സ്, കോട്ടയം സ്വദേശിയായ 90കാരി തെരേസ ജോസഫ്, മകൻ 61കാരനായ ജോയ് ജോസഫ് തുടങ്ങിയവരും നാട്ടിലെത്തിയവരിൽ ഉൾപ്പെടുന്നു. അതേസമയം, പിതാവിെൻറ സംസ്കാര ചടങ്ങിൽ പെങ്കടുക്കാനായി നാട്ടിൽ പോകാൻ അപേക്ഷ നൽകി കാത്തിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി ഗംഗക്കും ഭർത്താവ് അനൂപിനും മക്കൾക്കും നാട്ടിലേക്ക് തിരിക്കാൻ അവസരം ലഭിച്ചില്ല. അവസാന നിമിഷംവരെ പ്രതീക്ഷയിലായിരുന്നു ഇൗ കുടുംബം. അടുത്ത ദിവസങ്ങളിൽ പുറപ്പെടുന്ന വിമാനത്തിൽ ഉൾപ്പെടുത്തി പിതാവിെൻറ മരണാനന്തര ചടങ്ങിൽ പെങ്കടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
