ഒന്നിച്ചൊരുക്കാം കരുതലിെൻറ ചിറകുകൾ: 500 പേർക്കുള്ള യാത്രാ ടിക്കറ്റുകളായി
text_fieldsദുബൈ: കരളുകത്തുന്ന കാലത്തും കനിവിെൻറ കുളിർമഴ പെയ്യിക്കാൻ ഗൾഫ് മാധ്യമവും മീഡിയവണും ഒരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിക്ക് മികച്ച പ്രതികരണം. കാലങ്ങളായി പ്രവാസഭൂമിയിൽ നാടിനും വീടിനുംവേണ്ടി വിയർപ്പൊഴുക്കി, നാടണയാനാവാതെ കുരുങ്ങിപ്പോയവർക്ക് ആശ്വാസമായി 500 ടിക്കറ്റുകൾ ഇതിനകം തയാറായി. പ്രവാസി ലോകത്തെ സുമനസ്സുകളും വ്യാപാരപ്രമുഖരും വ്യവസായ സ്ഥാപനങ്ങളും മാത്രമല്ല പ്രവാസി വീട്ടമ്മമാർ വരെ, സഹായഹസ്തവുമായി മുന്നിട്ടിറങ്ങി വരുന്ന കാഴ്ചക്കാണ് പ്രവാസിലോകം സാക്ഷ്യംവഹിക്കുന്നത്.
നല്ലൊരു ജീവിതം സ്വപ്നംകണ്ട് ഇവിടേക്കു വന്ന് വഴിമുട്ടിപ്പോയവരെല്ലാം കോവിഡ് തീർത്ത പ്രതിസന്ധിയിൽ കുടുങ്ങിപ്പോയ പശ്ചാത്തലത്തിലാണ് പ്രവാസി മലയാളിയുടെ ഹൃദയത്തുടിപ്പായ ഗൾഫ് മാധ്യമവും മീഡിയവണും മിഷൻ വിങ്സ് ഒാഫ് കംപാഷൻ എന്ന പേരിൽ അർഹരായവരെ പിറന്ന നാട്ടിലെത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തത്. പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേരാണ് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട കോടികൾ കൈയിൽവെച്ച് ഇൗ പരീക്ഷണഘട്ടത്തിലും വിലപേശൽ തുടരുമ്പോൾ പ്രതിസന്ധിയിൽ മുങ്ങിത്താഴുന്നവരെ വിധിക്ക് വിട്ടു കൊടുക്കുവാനാവില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് പദ്ധതിയിലൂടെ ഗൾഫ് മാധ്യമവും മീഡിയവണും മുന്നോട്ടുവെക്കുന്നത്.
രാജ്യാന്തര തലത്തിൽ പ്രശസ്തമായ ഇന്ത്യൻ ബ്രാൻഡായ ‘ഇംപെക്സ് ടെക്നോളജീസ്’ ഇരുകൈകളും നീട്ടിയാണ് പ്രവാസലോകത്ത് പ്രതിസന്ധിയിലാവരെ ചേർത്തുപിടിക്കാൻ മുന്നോട്ടുവന്നിട്ടുള്ളത്. മിഷൻ വിങ്സ് ഒാഫ് കംപാഷൻ ഉദ്യമത്തിന് വലിയ പിന്തുണയാണ് കമ്പനി വാഗ്ദാനം നൽകിയിട്ടുള്ളത്. പ്രവാസിസമൂഹം നാളിതുവരെ കാണാത്ത വെല്ലുവിളികളെ നേരിടുന്ന ഇൗ പ്രതിസന്ധികാലത്ത് അവർക്കൊപ്പം ചേർന്നുനിൽക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും പ്രതീക്ഷപോലും അസ്തമിച്ചുപോയ ആളുകൾക്ക് നാടണയാനുള്ള കരുതലൊരുക്കാൻ പ്രവാസിലോകത്തെ സംഘടനകളും കൂട്ടായ്മകളും സ്ഥാപനങ്ങളും വ്യക്തിത്വങ്ങളുമെല്ലാം ഉൗർജസ്വലരായി മുന്നിട്ടിറങ്ങേണ്ട അവസരമാണിതെന്നും ‘ഇംപെക്സ് ടെക്നോളജീസ്’ മാനേജിങ് ഡയറക്ടർ സി. നുവൈസ് പറഞ്ഞു.
അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച ഇന്ത്യൻ ബ്രാൻഡായ ‘ഇൗസ്റ്റേൺ കോണ്ടിമെൻറ്സ്’ വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്ന് തിരികെയെത്താൻ ആഗ്രഹിക്കുന്ന ഏറ്റവും അർഹരായ 100 പേരെ നാട്ടിലെത്തിക്കും. പ്രവാസി ലോകത്തിന് ഇൗസ്റ്റേൺ ഗ്രൂപ് ചെയർമാൻ പകരുന്ന സാന്ത്വനമാണിതെന്ന് ഇൗസ്റ്റേണിെൻറ ഗൾഫ് മേഖലയിലെ പ്രധാന വാണിജ്യപങ്കാളികളായ ജലീൽ ഹോൾഡിങ്സ് ഒാഫിസ് അറിയിച്ചു.
ഏറ്റവും അർഹരായ ആളുകളെ നാട്ടിലെത്തിക്കണമെന്ന് നിബന്ധനവെച്ച് പത്തുപേർക്കെങ്കിലും നാടണയാനുള്ള ടിക്കറ്റിനുള്ള തുക നൽകാമെന്ന് വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. യു.എ.ഇയിലെ മുൻനിര ഭക്ഷ്യ ഉൽപന്ന-റസ്റ്റാറൻറ് ശൃംഖലകൾക്ക് നേതൃത്വം നൽകുന്ന ആർ.എഫ് കംബൈൻസ് എം.ഡിയും ഇന്ത്യൻ സംരംഭക കൂട്ടായ്മയായ െഎ.പി.എയുടെ ചെയർമാനുമായ നെല്ലറ ഷംസുദ്ദീൻ, പ്രമുഖ ബിസിനസ് സെറ്റ്അപ്പ് മാനേജ്മെൻറ് സംരംഭമായ എമിറേറ്റ്സ് ഫസ്റ്റ് എം.ഡി ജമാദ് ഉസ്മാൻ എന്നിവരും ടിക്കറ്റ് നൽകാൻ ഇതിനകം സന്നദ്ധത അറിയിച്ചുകഴിഞ്ഞു.
നേരത്തേ സാമ്പത്തിക പ്രയാസമുള്ള ഗർഭിണിക്ക് നാട്ടിലെത്താൻ കഴിയാത്തതിനാൽ ദുബൈയിൽ പ്രസവത്തിനുള്ള ചെലവ് വഹിക്കാമെന്ന് ഷംസുദ്ദീൻ നെല്ലറ അറിയിച്ചിരുന്നു. െഎ.പി.എ നൽകുന്ന 100 ടിക്കറ്റുകൾക്ക് പുറമെയാണ് കൂടുതൽ ടിക്കറ്റുകൾ ഒരുക്കാൻ അദ്ദേഹം മുന്നോട്ടുവന്നത്. പത്തു പേർക്ക് ആദ്യ ദിവസംതന്നെ ടിക്കറ്റ് നൽകിയ ജമാദ് ഉസ്മാൻ മിഷൻ വിങ്സ് ഒാഫ് കംപാഷനൊപ്പം ചേർന്ന് പത്തു പേർക്കുകൂടി ടിക്കറ്റ് ലഭ്യമാക്കും. പ്രവാസികൾ ഏറ്റവും നിർണായകമായ അവസ്ഥയിലൂടെ കടന്നുപോകുേമ്പാൾ ഒപ്പം നിൽക്കുക എന്നത് നമ്മുടെ ഒാരോരുത്തരുടെയും ബാധ്യതയാണെന്ന് ജമാദ് ഉസ്മാൻ പറഞ്ഞു.
അത്യാവശ്യമായി നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന അത്യാവശ്യക്കാരായ രണ്ടുപേരെ നാട്ടിലയക്കാനുള്ള പിന്തുണ നൽകാൻ ഷാർജയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി കെ.കെ. മുഹമ്മദലി ഗൾഫ് മാധ്യമത്തിന് അയച്ച സന്ദേശത്തിൽ വെളിപ്പെടുത്തി. പേര് പരസ്യപ്പെടുത്തരുത് എന്ന നിബന്ധനയോടെ അൽഖൂസിലുള്ള ഒരു വീട്ടമ്മയും രണ്ടുപേരുടെ യാത്രാചെലവ് ഏറ്റെടുക്കാൻ സന്തോഷപൂർവം സന്നദ്ധത അറിയിച്ചു.
മെയ്ദാനിൽ എച്ച്.ആർ വിഭാഗം ഉദ്യോഗസ്ഥനായ നിഷാദ് ആദ്യ ദിവസം യാത്രചെയ്ത രണ്ടുപേരുടെ ടിക്കറ്റ് സ്പോൺസർ ചെയ്ത ശേഷം വിങ്സ് ഒാഫ് കംപാഷൻ ഉദ്യമത്തെ പിന്തുണക്കാൻ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ശമ്പളം കൃത്യമായി ലഭിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത ഘട്ടത്തിലാണ് അബൂദബിയിൽ നിന്നുള്ള തിരുവനന്തപുരം സ്വദേശി ഒരാളുടെ യാത്രാടിക്കറ്റിെൻറ ചെലവു വഹിക്കാൻ മുന്നോട്ടുവന്നത്. ഇൗ ദൗത്യവുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന സഹൃദയർ 00971 56 554 1944 എന്ന നമ്പറിൽ വാട്സ്ആപ് െചയ്യുക, അല്ലെങ്കിൽ ഗൾഫ്മാധ്യമം-മീഡിയവൺ പ്രവർത്തകരുമായി ബന്ധപ്പെടുക. നമുക്ക് തെളിയിക്കണം, നമ്മൾ ഒരു തോറ്റ സമൂഹമല്ലെന്ന്. ഇൗ മണ്ണിൽ ഒരു മനുഷ്യജീവിയും ഒറ്റക്കല്ലെന്ന് ഉറക്കെ പറയാൻ നാം ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
