ദുബൈ ഡ്രാഗൺ മാർട്ടും പ്രവർത്തനം തുടങ്ങി
text_fieldsദുബൈ: ദുബൈയിലെ ഡ്രാഗൺ മാർട്ട് ബിസിനസ് കേന്ദ്രം വീണ്ടും തുറന്നതായി ഓപറേറ്റർ നഖീൽ മാൾസ് അറിയിച്ചു. ഡ്രാഗൺ മാർട്ടിലെ എല്ലാ കടകളും തുറന്നുപ്രവർത്തിക്കുമെങ്കിലും സിനിമ, സ്പോർട്സ് ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളെല്ലാം പൂർണമായി അടച്ചിടും. എല്ലാ ദിവസങ്ങളിലും ഉച്ച 12 മുതൽ രാത്രി 10 മണി വരെയാണ് മാർട്ട് പ്രവർത്തിക്കുക. കാരിഫോർ സൂപ്പർ മാർക്കറ്റ് രാവിലെ ഒമ്പതു മുതൽ രാത്രി 10 വരെ പ്രവർത്തനം നടത്തും.
നിലവിലെ ആഗോള സാഹചര്യത്തിെൻറ പശ്ചാത്തലത്തിൽ നിരവധി ആളുകൾ അവരുടെ സാമ്പത്തിക സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഡ്രാഗൺ മാർട്ട് വീണ്ടും തുറക്കുന്നത്. പൊതുജനങ്ങൾക്ക് താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള ഏറ്റവും വലിയതും മികച്ചതുമായ ഉറവിടമായ ഡ്രാഗൺ മാർട്ടിൽ മൂവായിരത്തിലധികം ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങളാണ് പുനരാരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
