Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാസ്​ കൂട്ടിയുള്ള...

മാസ്​ കൂട്ടിയുള്ള അത്താഴം; മാസായിരുന്നു ആ കുട്ടിക്കാലം

text_fields
bookmark_border
മാസ്​ കൂട്ടിയുള്ള അത്താഴം; മാസായിരുന്നു ആ കുട്ടിക്കാലം
cancel
camera_alt?????? ?????????????? ????????????????????????

ഒ​രു കു​ഞ്ഞു തോ​ണി​യു​ടെ ആ​കൃ​തി​യി​ലു​ള്ള ചെ​റി​യ ഒ​രു നാ​ടാ​ണെ​ങ്കി​ലും അ​നു​ഭ​വ​ങ്ങ​ളു​ടെ​യും വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും ക​ട​ലാ​ണ്​ കേ​ര​ളം. തൊ​ട്ട​ടു​ത്തു​ള്ള ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ആ​ചാ​ര അ​നു​ഷ്​​ഠാ​ന​ങ്ങ​ളി​ൽ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​വും. നോ​മ്പ്​ ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ശ്വാ​സി​ക​ൾ ഏ​ക​നാ​ഥ​​െൻറ പ്രീ​തി​കാം​ക്ഷി​ച്ച്​ ഒ​രേ നി​യ്യ​ത്തോ​ടെ​യാ​ണ്​ അ​നു​ഷ്​​ഠി​ക്കു​ന്ന​തെ​ങ്കി​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രീ​തി​ക​ൾ പ​ല​യി​ട​ത്തും വ്യ​ത്യ​സ്​​ത​മാ​ണ്. കേ​ര​ള​ത്തി​​െൻറ വ​ട​ക്ക​ൻ ജി​ല്ല​യാ​യ കാ​സ​ർ​േ​കാ​ട്​ പ​ട​ന്ന​യി​ലെ കു​ട്ടി​ക്കാ​ല​മാ​ണ് ഞ​ങ്ങ​ളു​ടെ ഉ​മ്മാ​മ അ​സീ​മ ബ​ഷീ​റു​ദ്ദീ​ൻ പ​റ​യു​ന്ന​ത്​:

കു​ട്ടി​ക​െ​ള​ക്കൊ​ണ്ട്​ നോ​മ്പ്​ പി​ടി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ​വ​ർ​ക്ക്​ അ​ത്ര താ​ൽ​പ​ര്യം ഇ​ല്ലാ​യി​രു​ന്നു പ​ണ്ട്. പ​ക്ഷേ, ഞ​ങ്ങ​ൾ​ക്കാ​ണെ​ങ്കി​ൽ നോ​മ്പ്​ പി​ടി​ക്കാ​ൻ വ​ല്ലാ​ത്ത കൊ​തി​യു​മാ​ണ്. അ​ത്താ​ഴം ക​ഴി​ച്ചാ​ലേ നോ​മ്പു​പി​ടി​ക്കാ​ൻ പ​റ്റു​ള്ളൂ എ​ന്ന്​ അ​വ​ർ പ​റ​യും. എ​ന്നി​േ​ട്ടാ, കു​ട്ടി​ക​െ​ള അ​ത്താ​ഴ​ത്തി​ന്​ വി​ളി​ക്കാ​ൻ അ​മാ​ന്തം കാ​ണി​ക്കും. എ​നി​ക്കൊ​ക്കെ അ​ത്താ​ഴ​ത്തി​ന്​ എ​ണീ​ക്കാ​ൻ പ​റ്റു​ക എ​ന്ന​ത്​ വ​ലി​യ സ​ന്തോ​ഷം ആ​യി​രു​ന്നു. എ​ന്നാ​ലും കു​ട്ടി​ക​ള​ല്ലേ, ഉ​റ​ങ്ങി​പ്പോ​വൂ​ലേ. ഞ​ങ്ങ​ൾ ഉ​റ​ങ്ങു​ക​യാ​ണെ​ങ്കി​ൽ വി​ളി​ക്ക​ണ്ട എ​ന്ന മ​ട്ടാ​ണ്​ വ​ലി​യോ​രെ​ല്ലാം. അ​തി​നെ മ​റി​ക​ട​ക്കാ​ൻ ഒ​രു വ​ഴി ക​ണ്ടു​വെ​ച്ചി​രു​ന്നു. ഉ​മ്മാ​മ ഉ​റ​ങ്ങുേ​മ്പാ​ൾ ഒ​രു ച​ര​ടെ​ടു​ത്ത്​ ഒാ​രു​ടെ തു​ണി കോ​ന്ത​ല​യി​ൽ കെ​ട്ടും. 

അ​തി​​െൻറ മ​റ്റേ അ​റ്റം ഞ​ങ്ങ​ൾ കാ​ലി​ലും കെ​ട്ടി​വെ​ക്കും. ഉ​മ്മാ​മ എ​ണീ​ക്കു​േ​മ്പാ​ൾ ത​ന്നെ ഉ​ണ​രാ​നു​ള്ള ഞ​ങ്ങ​ളു​ടെ ഇൗ ​സൂ​ത്രം വി​ജ​യ​ക​ര​മാ​യി​രു​ന്നു. നോ​മ്പു​പി​ടി​ക്കാ​നു​ള്ള ഉ​ത്സാ​ഹം മ​ന​സ്സി​ലാ​ക്കു​ന്ന​തോ​ടെ മു​തി​ർ​ന്ന​വ​ർ വി​ളി​ച്ചെ​ണീ​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും തു​ട​ങ്ങും. നെ​യ്​​ച്ചോ​റും ചൂ​ര മീ​ൻ പ്ര​ത്യേ​ക രീ​തി​യി​ൽ ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന മാ​സ്​ വ​റു​ത്ത​തും ആ​യി​രു​ന്നു അ​ത്താ​ഴ​ത്തി​ന്​ പ്ര​ധാ​ന വി​ഭ​വം. മം​ഗ​ലാ​പു​രം കേ​ന്ദ്ര​മാ​യി അ​ക്കാ​ല​ത്ത്​ ബി​സി​ന​സു​ക​ൾ ചെ​യ്​​തി​രു​ന്ന ല​ക്ഷ​ദ്വീ​പു​കാ​രു​ടെ പ്ര​ധാ​ന ക​ച്ച​വ​ട സാ​ധ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു മാ​സ്. ഖു​ർ​ആ​ൻ ഖ​ത്തം തീ​ർ​ക്കു​ന്ന കാ​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ ത​മ്മി​ൽ മ​ത്സ​രി​ച്ചി​രു​ന്നു അ​ന്ന്. ഖ​ത്തം തീ​ർ​ത്ത കു​ട്ടി​ക​ൾ​ക്ക്​ പെ​രു​ന്നാ​ളി​ന്​ മു​തി​ർ​ന്ന​വ​രു​ടെ കൈ​യി​ൽ​നി​ന്ന്​ പൈ​സ​യും സ​മ്മാ​ന​ങ്ങ​ളു​മെ​ല്ലാം കി​ട്ടു​മാ​യി​രു​ന്നു. 

ആ ​മ​ക്ക​ൾ​ക്ക്​ സ​മ്മാ​നം കൊ​ടു​ക്കു​ന്ന​ത്​ വ​ലി​യ സ​ന്തോ​ഷ​വും ​െഎ​ശ്വ​ര്യ​വും ഉ​ള്ള കാ​ര്യ​മാ​യി മു​തി​ർ​ന്ന​വ​രും ക​ണ​ക്കാ​ക്കി​പ്പോ​ന്നു. ഇ​ത്കാ​ര​ണം കു​ട്ടി​ക​ൾ രാ​ത്രി​യി​ലും പ​ക​ലു​മാ​യി  മ​ത്സ​രി​ച്ച്​ ഓ​തി​ത്തീ​ർ​ക്കും. ഏ​തു​ഭാ​ഗം വ​രെ ഒാ​തി​ത്തീ​ർ​ത്തു എ​ന്ന്​ സ​ഹോ​ദ​ര​ങ്ങ​ൾ പോ​ലും പ​ര​സ്​​പ​രം പ​റ​യാ​റു​ണ്ടാ​യി​രു​ന്നി​ല്ല. നോ​മ്പി​ന് പ​ക​ൽ​സ​മ​യം നി​യ്യ​ത്ത് പ​റ​ഞ്ഞാ​ൽ നോ​മ്പു​മു​റി​യും എ​ന്ന വി​ശ്വാ​സ​മാ​യി​രു​ന്നു  കു​ട്ടി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു കു​ട്ടി​ക​ളോ​ട് നി​യ്യ​ത്ത് ചൊ​ല്ലി​പ്പി​ക്ക​ലും ആ​ഹ്, നി​​െൻറ നോ​മ്പു​പോ​യി എ​ന്ന്​ ക​ളി​യാ​ക്ക​ലും ഒ​രു ശീ​ല​മാ​യി​രു​ന്നു. 

നോ​മ്പ് കാ​ല​മാ​യാ​ൽ എ​ല്ലാ പ​ള്ളി​യി​ലും ന​മ​സ്കാ​ര ശേ​ഷം ഉ​റു​ദി പ​റ​യ​ൽ ഉ​ണ്ടാ​യി​രു​ന്നു. പ​ല ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന ഉ​സ്​​താ​ദു​മാ​ർ ഉ​റു​ദി​പ​റ​യും. പ​ള്ളി​യി​ൽ ന​മ​സ്​​ക​രി​ക്കാ​ൻ പോ​കു​ന്ന​വ​ർ അ​വി​ടെ വി​രി​ച്ചി​ട്ടി​രി​ക്കു​ന്ന തൂ​വാ​ല​യി​ൽ നാ​ണ​യ തു​ട്ടു​ക​ൾ വെ​ച്ചു കൊ​ടു​ക്കും. പ​ള്ളി​യി​ൽ പോ​കു​ന്ന കു​ട്ടി​ക​ളു​ടെ കൈ​യി​ൽ ഉ​മ്മ​മാ​ർ ഇൗ ​ആ​വ​ശ്യ​ത്തി​നാ​യി പ​ണം കൊ​ടു​ത്തു​വി​ട​ൽ പ​തി​വാ​ണ്.  വീ​ടു​ക​ളി​ൽ ഇ​രു​ന്നാ​ൽ ഇ​വ കേ​ൾ​ക്കാം. എ​ന്നാ​ലും പ​ള്ളി​യി​ൽ പോ​യി ​ഉ​റു​ദി കേ​ട്ടു വ​ന്ന കു​ട്ടി​ക​ളോ​ട്​ അ​ത്​ ചോ​ദി​ച്ച​റി​യു​ന്ന​തും അ​വ​ർ അ​തേ പ​ടി അ​നു​ക​രി​ച്ച്​ പ​റ​യു​ന്ന​തും ന​ല്ല ഹ​ര​മാ​യി​രു​ന്നു.   

ഒാ​ർ​ത്തെ​ടു​ത്ത​ത്​: ആ​സീ​മ ബ​ഷീ​റു​ദ്ദീ​ൻ
ചോ​ദി​ച്ച​റി​ഞ്ഞ​ത്​: ഹി​ബ, സെ​ബ, ഖൈ​റ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story